കോണ്‍ഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി

ഇരിങ്ങാലക്കുട വില്ലേജ് ഓഫീസിലേക്ക് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ചും ധര്‍ണയും മുന്‍ ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാര്‍ളി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട വില്ലേജ് ഓഫീസിലേക്ക് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. മുന്‍ ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാര്‍ളി ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് അബ്ദുള്‍ ഹഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജോസഫ് ചാക്കോ, വിജയന് ഇളേയേടത്, ബീവി അബ്ദുള്‍കരീം, ഭരതന് പൊന്തെകണ്ടത്ത്, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സനല്‍ കല്ലുകാരന്‍, മണ്ഡലം ഭാരവാഹികളായ സിജു യോഹന്നാന്, തോമസ് കോട്ടോളി. എ.സി. സുരേഷ്, കുര്യന് ജോസഫ്, കൗണ്‍സിലര്‍മാരായ ജെയ്സണ്‍ പാറെകാടന്, ജസ്റ്റിന് ജോണ്‍, മിനി ജോസ് ചാക്കോള, ഒ.എസ്. അവിനാശ് എന്നിവര്‍ സംസാരിച്ചു.