ഇരിങ്ങാലക്കുട സിഎംഎസ്എല്‍പി സ്കൂളിന്റെ 140-ാം വാര്‍ഷികാഘോഷം

ഇരിങ്ങാലക്കുട സിഎംഎസ്എല്‍പി സ്കൂളിന്റെ 140-ാം വാര്‍ഷികാഘോഷം നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സിഎംഎസ്എല്‍പി സ്കൂളിന്റെ 140-ാം വാര്‍ഷികാഘോഷം നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ ലോക്കല്‍ മാനേജര്‍ ഫാ. ബിജീഷ് പുളിമ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഫാ. അനൂപ് ജോര്‍ജ് അനുഗ്രഹ പ്രഭാഷണം നടത്തി. പ്രധാനധ്യാപിക ഷൈജി ആന്റണി, ഇരിങ്ങാലക്കുട ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ എം.സി. നിഷ, വാര്‍ഡ് കൗണ്‍സിലര്‍ പി.ടി. ജോര്‍ജ്, പൂര്‍വ്വ വിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് കുര്യന് ജോസഫ്, പിടിഎ പ്രസിഡന്റ് നിക്സണ് ജോസ്, എംപിടിഎ പ്രസിഡന്റ് സജീന ദില്‍സണ്‍, ഐസക് സാം, അധ്യാപക പ്രതിനിധി എ.കെ. ഷഫിയ, സ്കൂള്‍ ലീഡര്‍ ധ്രുവ്രാജ് തുടങ്ങിയവര്‍ സംസാരിച്ചു.