ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നത് തടഞ്ഞതിലുള്ള ആക്രമണം രണ്ട് പ്രതികള്‍ റിമാന്‍ഡില്‍

ഋതുല്‍, അമല്‍.
ആളൂര്‍: ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നത് തടഞ്ഞതിലുള്ള വിരോധത്താല്‍ പുന്നേലിപ്പടിയില്‍ വെച്ച് കൈപ്പമംഗലം സ്വദേശിയായ ജിബി(41)നെ ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കല്ലേറ്റുംകര തത്തംപിള്ളി വീട്ടില്‍ ഋതുല്‍ (19), താഴേക്കാട് പറമ്പില്‍ വീട്ടില്‍ അമല്‍ (20) എന്നിവരെ അറസ്റ്റ് ചെയ്തു. കേസില്‍ ഉള്‍പ്പെട്ട 17 വയസുള്ള കുട്ടിയെ കൂട്ടിക്കൊണ്ട് വന്ന് നടപടിക്രമങ്ങള്‍ക്ക് ശേഷം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പില്‍ ഹാജരാക്കി. ഇക്കഴിഞ്ഞ ഫെബ്രുവരി 18 ന് വൈകീട്ട് ആറ് മണിയോടെ ജിബിന്‍ ജീവനക്കാരനായുള്ള പുന്നേലിപ്പിടിയിലുള്ള കാറ്ററിംഗ് യൂണിറ്റിലേക്ക് അഞ്ച് പേര് അതിക്രമിച്ച് കടന്ന് ജിബിന്റെ മടിക്കുത്തില്‍ കയറിപ്പിടിക്കുകയും തലയുടെ പുറകിലും, ഇരുകൈകളിലും, ഷോള്ഡറിലും, വലത് കൈക്ക് താഴെയും, വലത് കാലിലും ഇരുമ്പുവടി കൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേല്പ്പിച്ചിട്ടുള്ളതാണ്, കാറ്ററിംഗ് ജോലിക്ക് വരുമ്പോള്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കരുത് എന്ന് ജിബിന്‍ പറഞ്ഞതിലുള്ള വിരോധത്താലാണ് ഇവര്‍ ജിബിനെ ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളില്‍ ഋതുലിനെയും, അമലിനെയുമാണ് ശാസ്ത്രീയമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പോലീസ് സംഘത്തില്‍ ആളൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ കെ.എം. ബിനീഷ്., സബ് ഇന്‍സ്പെക്ടര്‍ രാധാകൃഷ്ണന്, സ്പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍, ടി.കെ. ബാബു, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷ്, ആഷിക് എന്നിവരും ഉണ്ടായിരുന്നു