മഴയിൽ വീട് തകർന്നു; രണ്ടുപേർക്കു പരിക്ക്
കനത്ത മഴയിൽ കാറളം ഒന്നാംവാർഡിൽ നന്ദി സങ്കേതത്തിൽ താമസിക്കുന്ന കുരുതുകുളങ്ങര ജോഷിയുടെ വീട് തകർന്നനിലയിൽ.
ഇരിങ്ങാലക്കുട: കനത്ത മഴയിൽ കാറളം ഒന്നാംവാർഡിൽ വീട് തകർന്നു. നന്ദി സങ്കേതത്തിൽ താമസിക്കുന്ന കുരുതുകുളങ്ങര വീട്ടിൽ ജോഷിയുടെ ഓടിട്ട വീടാണു തകർന്നത്. രാവിലെ എട്ടുമണിയോടെയാണു സംഭവം. ജോഷിയും ഭാര്യ ഗ്ലിന്റയും മാത്രമാണു വീടിനകത്തുണ്ടായിരുന്നത്. വീടിന്റെ മേൽകൂരയുടെ മരത്തടികൾ വീണ് ഇരുവർക്കും പരിക്കേറ്റു. ഗ്ലിന്റയുടെ തലയ്ക്കാണു പരിക്കേറ്റത്. ഇരുവരെയും കരാഞ്ചിറ മിഷൻ ആശുപതിയിൽ പ്രവേശിപ്പിച്ചു. മക്കളായ ഹെലിന, ഹെന്റ്റി, ഹേബ്രോ എന്നിവർ ഈ സമയം വീടിനുള്ളിലുണ്ടായിരുന്നില്ല. ഇന്നലെയുണ്ടായ ശക്തമായ കാറ്റിൽ കാറളം കിഴുത്താണിയിലും വേളൂക്കര പഞ്ചായത്തിൽ പട്ടേപ്പാടത്തും മരങ്ങൾവീണ് ഗതാഗതം തടസപ്പെട്ടു. ഇരിങ്ങാലക്കുയിൽ നിന്നു അഗ്നിരക്ഷാസേനാംഗങ്ങൾ എത്തിയാണു റോഡിൽനിന്നു മരങ്ങൾ നീക്കം ചെയ്തത്.


ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ സ്കൂളില്‍ വിജയോത്സവം നടന്നു
ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍
എസ്എന്‍ പബ്ലിക് ലൈബ്രറിയില്‍ വായനാപക്ഷാചരണം നടത്തി എന്‍എസ്എസ് വളണ്ടിയേഴ്സ്
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ പദ്ധതി; നാപ്കിന് ഇന്‍സിനേറ്റര്‍ നല്കി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ഇടവകദിനം ബെറാക്ക 2026 ആഘോഷിച്ചു
പുളിക്കലച്ചിറ പാലം അവസാനഘട്ടത്തില്‍; അപ്രോച്ച് റോഡ് നിര്‍മാണം തുടങ്ങി