കരുവന്നൂര്‍ ബാങ്ക് കൊള്ള; സിപിഎം ജില്ലാ ഘടകം പിരിച്ച് വിടണമെന്നും സഹകാരികള്‍ക്ക് ഉടന്‍ പണം നല്‍കണമെന്നും ആവശ്യപ്പെട്ട് ബാങ്കിന് മുന്നില്‍ ബിജെപി യുടെ പ്രതിഷേധസമരം
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ പ്രതികളായ സിപിഎം ജില്ലാ ഘടകം പിരിച്ച് വിടണമെന്നാവശ്യപ്പെട്ട് ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ സമരം മുന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: ഇഡി നടപടികളുടെ പശ്ചാത്തലത്തില്‍ സിപിഎം തൃശൂര്‍ ജില്ലാ ഘടകം പിരിച്ച് വിടുക, കെ. രാധാകൃഷ്ണന് എംപി രാജി വയ്ക്കുക, സഹകാരികള്‍ക്ക് ഉടന്‍ പണം തിരിച്ച് നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് കരുവന്നൂര്‍ ബാങ്ക് ഹെഡ് ഓഫീസിന് മുന്പില് ബിജെപി മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധ സമരം. മുന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാര്‍ സമരം ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് ആര്‍ച്ച അനീഷ് അധ്യക്ഷത വഹിച്ചു.
ജില്ല ജനറല്‍ സെക്രട്ടറിമാരായ കൃപേഷ് ചെമ്മണ്ട, കെ.പി. ഉണ്ണികൃഷ്ണന്, ജില്ല വൈസ് പ്രസിഡന്റ് പി.എസ്. അനില്‍കുമാര്‍, സംസ്ഥാന കമ്മിറ്റിയംഗം സന്തോഷ് ചെറാക്കുളം, ജില്ലാ സെക്രട്ടറിമാരായ ശ്യാംജി മാടത്തിങ്കല്‍, അജീഷ് പൈക്കാട്ട്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി.സി. രമേഷ്, മീഡിയ സെല്‍ ജില്ലാ കണ്‍വീനര്‍ ശ്രീജേഷ്, എം.വി. സുരേഷ് എന്നിവര്‍ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ ജോജന്‍ കൊല്ലാട്ടില്‍, അമ്പിളി ജയന്, അജയന് തറയില്‍, ടി.കെ. ഷാജു, ടൗണ്‍,പൊറത്തിശേരി ഏരിയ പ്രസിഡന്റുമാരായ ലിഷോണ്‍ ജോസ്, സൂരജ് കടുങ്ങാടന്‍, മായ അജയന്, വിജയകുമാരി അനിലന്‍, സരിത സുഭാഷ്, റീജ സന്തോഷ് എന്നിവര്‍ നേതൃത്വം നല്കി.

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി