നൃത്തരങ്ങുകളുടെ നിറവില്‍ നവ്യം 2025 അരങ്ങേറി
ഇരിങ്ങാലക്കുട ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം- യൗവനത്തിന് കലൈയാട്ടത്തില് ഡോ. സ്നേഹ ശശികുമാര്‍ അവതരിപ്പിച്ച കൂച്ചിപ്പൂടിയില് നിന്നും.
ഇരിങ്ങാലക്കുട: പ്രതിഭാധനരായ യുവകലാകാരന്മാര്ക്കായി ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് നവ്യം- യൗവനത്തിന് കലൈയാട്ടം എന്ന കലാമേളയില്‍ നൃത്തരങ്ങുകള് അരങ്ങേറി. പാഴൂര്‍ ജിതിന് മാരാരും പെരുമ്പിള്ളി ശ്രീരാഗ് മാരാരും ചേര്‍ന്നാലപിച്ച സോപാനസംഗീതം ശുദ്ധമായ കേരളീയസംഗീതവഴക്കത്തിന്റെ നേര്‍സാക്ഷ്യമായിരുന്നു. ഡോ. ഗീത ശിവകുമാര്‍ പ്രഭാഷണത്തില്‍ മോഹിനിയാട്ടത്തിന്റെ മാര്‍ഗ്ഗം പദ്ധതിയുടെ കെട്ടുറപ്പില്‍ നിന്നുകൊണ്ട് സര്‍ഗ്ഗാത്മകതയ്ക്ക് ഇടമുണ്ടെന്ന് കൃത്യമായി പ്രതിബാധിച്ചു.
ഗുരു കലാമണ്ഡലം ചന്ദ്രിക മേനോനുമായി അവന്തിക സ്കൂള്‍ ഓഫ് ഡാന്‍സിലെ യുവകലാകാരന്മാര് ദക്ഷിണേന്ത്യന്‍ നൃത്തകലകളുടെ അരങ്ങും കളരിയും- അന്നും ഇന്നും എന്ന വിഷയത്തില്‍ നടത്തിയ അഭിമുഖം അനുവാചകരില്‍ പഴയകലാശീലുകളുടെ ഗൃഹാതുരത്വം ഉണര്‍ത്തി. കാലൈമാമണി ഡോ. ശ്രീലത വിനോദിന്റെ പ്രഭാഷണത്തില്‍ മാര്ഗ്ഗംപദ്ധതിയില് അവതരിപ്പിക്കുന്ന ഭരതനാട്യം കച്ചേരിയില്‍ പഴമയുടെ സൗന്ദര്യം എങ്ങിനെ ഇപ്പോഴും തുടരുന്നു എന്ന് വ്യക്തമാക്കി.
തീര്‍ത്ഥ പുതുവാള്‍ അവതരിപ്പിച്ച ഭരതനാട്യം അരങ്ങ് നിറച്ചു. ഗീത പത്മകുമാറിന്റെ പ്രഭാഷണത്തില്‍ വെമ്പട്ടിചിന്നസത്യത്തിന്റെ ശൈലി, കൂച്ചിപ്പൂടിയുടെ കാലികമായ മാര്ഗ്ഗംപദ്ധതിയില് എങ്ങിനെ സ്വാധീനിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കി. ചടുലമര്ന്ന രംഗാവിഷ്കാരത്തോടെ ഡോ. സ്നേഹ ശശികുമാറിന്റെ കൂച്ചിപ്പൂടി ഏറെ ശ്രദ്ധേയമായിരുന്നു.

ദേശീയ ജൂ-ജിറ്റ്സു ചാമ്പ്യന്‍ഷിപ്പ് മെഡല്‍ തിളക്കത്തില്‍ അല്‍ബാബ് സ്കൂള്‍ വിദ്യാര്‍ഥികള്‍
പിണ്ടിപ്പെരുന്നാള്; വലിയങ്ങാടി അമ്പ് ഫെസ്റ്റിവല്‍ ബഹുനില ദീപാലങ്കാര പന്തലിന്റെ കാല് നാട്ടുകര്‍മ്മം നടത്തി
പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ദേവാലയത്തില്‍ അമ്പ് തിരുന്നാളിനു കൊടിയേറി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പിണ്ടിപ്പെരുന്നാള്; നേര്ച്ചപ്പന്തലിന്റെ കാല്‍നാട്ടു കര്‍മ്മം നടത്തി
കൂടല്‍മാണിക്യം ഉത്സവം; സംഘാടക സമിതി രൂപീകരിച്ചു
കാട്ടൂര്‍ മണ്ണൂക്കാട് ഫാത്തിമ ദേവാലയത്തിലെ തിരുനാളിന് കൊടികയറി