കുവൈറ്റിലെ എണ്ണ കമ്പനിയില് അപകടം; ഇരിങ്ങാലക്കുട സ്വദേശി മരിച്ചു
ഇരിങ്ങാലക്കുട: കുവൈറ്റിലെ എണ്ണ കമ്പനിയിലുണ്ടായ അപകടത്തില് ഇരിങ്ങാലക്കുട സ്വദേശി മരിച്ചു. ബുധനാഴ്ച പുലര്ച്ചെ തൊഴിലാളികളുടെ ദേഹത്ത് ഭാരമേറിയ വസ്തു വീണതിനെ തുടര്ന്ന് അപകടം സംഭവിച്ചത്. ഇരിങ്ങാലക്കുട തുറവന്കാട് വായനശാലക്കു സമീപം നടുവിലപറമ്പില് വീട്ടില് സദാനന്ദന്മകന് നിഷില് (40), കൊല്ലം സ്വദേശി സുനി സോളമന് (43) എന്നിവരാണ് മരണമടഞ്ഞത്. കോഴിക്കോട് കടപുറം സ്വദേശി ജിജേഷ് (28)ന് ഗുരുതരമായി പരിക്കേല്ക്കുകയും ചെയ്തു. ജോലിക്കിടയില് ഇവരുടെ ദേഹത്തേക്ക് ഭാരമേറിയ വസ്തു വീണതിനെ തുടര്ന്നാണ് അപകടം സംഭവിച്ചത്. രണ്ട് പേര് സംഭവം സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞതായാണ് റിപ്പോര്ട്ട്.
സുരക്ഷാ ഉദ്യോഗസ്ഥര് എത്തി ഇരുവരുടെയും മൃതദേഹങ്ങള് ആശുപത്രിയിലേക്ക് മാറ്റുകയും പരിക്കേറ്റ തൊഴിലാളിയേ ഇതെ ആശുപത്രിയില് എത്തിക്കുകയും ചെയ്യുകയായിരുന്നു. 12 വര്ഷമായി വിദേശത്തായ നിഷില് ദുബായില് സൂപ്പര്മാര്ക്കറ്റില് ജോലി ചെയ്തിട്ടുണ്ട്്. ഈ മാസം 17 ന്് നാട്ടില് വരുവാനുള്ള ഒരുക്കത്തിലായിരുന്നു. അമ്മ: സുനന്ദ. ഭാര്യ: ആതിര. മകള്: ജാന്കി (മൂന്നു വയസ്). ഭാര്യ മൂന്നു മാസം ഗര്ഭിണിയാണ്. സഹോദരിമാര്: നിമിഷ, നീതു. സഹോദരിയായ നിമിഷയുടെ ഭര്ത്താവ് അജി ഒരു വര്ഷം മുമ്പാണ് ദുബായില് വച്ച് ഹോട്ടലില് ജോലി ചെയ്യവേ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. മൃതദേഹം നാട്ടില് കൊണ്ടുവരുന്നതിനുള്ള നടപടികള് സ്വീകരിച്ചു വരികയാണ്്.

കുടുംബശ്രീ എംഇആര്സി സെന്റര് മുരിയാട് പ്രവര്ത്തനം ആരംഭിച്ചു
നൃത്തരങ്ങുകളുടെ നിറവില് നവ്യം 2025 അരങ്ങേറി
റവന്യൂ ജില്ലാ സ്കൂള് കലോത്സവ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നടത്തി
സെന്റ് ജോസഫ്സ് കോളജില് കംമ്പ്യൂട്ടേഷനല് ലാബ് ഉദ്ഘാടനം ചെയ്തു
ശതാഭിഷിക്ത നിറവില് ഡോ. സദനം കൃഷ്ണന്കുട്ടി; സ്നേഹസദനം സംഘടിപ്പിച്ചു
ബിജെപി ഇരിങ്ങാലക്കുടയില് വികസന സദസ് സംഘടിപ്പിച്ചു