അപകടത്തിന് തുറന്നിട്ട് ….കുടിവെള്ളത്തിന് കുഴിയെടുത്തീട്ട് ആഴ്ചകളായി ..പ്രതിഷേധവുമായി നാട്ടുക്കാര്
ഇരിങ്ങാലക്കുട തെക്കേ അങ്ങാടി സെന്റ് റാഫേല്‍ കപ്പേളക്കു സമീപം റോഡില്‍ വാട്ടര്‍ അതോറിറ്റി എടുത്ത കുഴി.
കുഴിയില്‍ വീണ് നിരവധി പേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട: കുടിവെള്ള വിതരണത്തിന് പൈപ്പിടാന്‍ കുഴിച്ച റോഡരികിലെ കുഴി മൂടാത്തത് അപകട സാധ്യയേറുന്നു. ഇരിങ്ങാലക്കുട തെക്കേ അങ്ങാടിയിലെ സെന്റ് റാഫേല്‍ മാലാഖയുടെ കപ്പേളയ്ക്ക് സമീപത്തെ റോഡിന് ഇരുവശത്താണ് ഇത്തരത്തില്‍ കുഴിയെടുത്തത്. ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പുതുതായി പണിതുയര്‍ത്തിയ വാട്ടര്‍ ടാങ്കില്‍ നിന്നുള്ള കുടിവെള്ള വിതരണത്തിന്റെ ഭാഗമായാണ് കുഴി എടുത്തത്. ഇവിടേക്ക് കൊണ്ടുവന്ന വാല്‍വ് ഉപയോഗിക്കാന്‍ കഴിയാത്തതാണ് തുടര്‍നടപടികള്‍ വൈകിയതിന് കാരണമായി വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നത്. മാര്‍ക്കറ്റിലേക്കും മറ്റുമായി നിരവധി വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്ന പ്രധാന വഴിയാണിത്. ഇന്നലെ സ്കൂട്ടര്‍യാത്രക്കാരിയായ യുവതിക്ക് കുഴിയില്‍ വീണ്് പരിക്കേറ്റിരുന്നു. അപകട പകടകരമായ രീതിയില്‍ കുഴികളെടുത്തിട്ട് ആഴ്ചകള്‍ പിന്നീട്ടട്ടും യാതൊരു തുടര്‍ നടപടികളും സ്വീകരിക്കാത്ത വാട്ടര്‍ അതോറിറ്റി അധികൃതരുടെ നിലപാടില്‍ നാട്ടുക്കാരില്‍ പ്രതിഷേധം ഉയര്‍ന്നീട്ടുണ്ട്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട നഗരസഭ; ജീവനക്കാരനെ തെരുവുനായ കടിച്ചു
താഴെക്കാട് സെന്റ് ആന്റണീസ് കുരിശുപള്ളിയില്‍ തിരുനാള്‍ നാളെ
വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജിന് എന്‍ബിഎ അംഗീകാരം
കുട്ടികള്‍ക്കും മറ്റും വില്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി പ്രതി പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി ലോട്ടറി വില്പ്പനക്കാരന് പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി പ്രതി പിടിയില്‍