കോന്തിപുലത്തിന് ഇനി സ്ഥിരം തടയണ; നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു
കോന്തിപുലം കെഎല്‍ഡിസി കനാലിനു കുറുകേ 12.21 കോടി രൂപ ചെലവഴിച്ച് ഒരുക്കുന്ന സ്ഥിരം തടയണയുടെ നിര്‍മാണോദ്ഘാടന ചടങ്ങില്‍ മന്ത്രി ഡോ.ആര്. ബിന്ദു ശിലാഫലകം അനാച്ഛാദനം ചെയ്യുന്നു.
മാടായിക്കോണം: കോന്തിപുലം കെഎല്‍ഡിസി കനാലിനു കുറുകെ 12.21 കോടി രൂപ ചെലവഴിച്ച് ഒരുക്കുന്ന സ്ഥിരം തടയണയുടെ നിര്‍മാണോദ്ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് ഓണ്‍ലൈനായി നിര്‍വഹിച്ചു. കോന്തിപുലം പാലത്തിന് സമീപം നടന്ന ചടങ്ങില്‍ മന്ത്രി ഡോ.ആര്. ബിന്ദു ശിലാഫലകം അനാച്ഛാദനം ചെയ്തു. കെ.കെ രാമചന്ദ്രന് എംഎല്‍എ മുഖ്യാതിഥിയായി. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ സമഗ്ര കാര്‍ഷിക വികസന പദ്ധതിയായ പച്ചക്കുടയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന ബജറ്റിലൂടെയാണ് പദ്ധതിക്കായി തുക വകയിരുത്തിയിരിക്കുന്നത്.
ജില്ലയിലെ കോള്‍മേഖലയിലെ പൊറത്തിശേരി, മുരിയാട്, പറപ്പൂക്കര, ആളൂര്‍, വേളൂക്കര കൃഷിഭവനുകളുടെ പരിധിയില്‍ വരുന്ന 1287 ഹെക്ടര്‍ നെല്‍ക്കൃഷിക്ക് ആവശ്യമായ ജലം മുടക്കമില്ലാതെ എത്തിക്കുന്നതിനാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി ആര്. ബിന്ദു പറഞ്ഞു. കോന്തിപുലം പാലത്തിനു സമീപം മുരിയാട് മൂര്‍ക്കനാട് കനാലില്‍ 12 മീറ്റര്‍ വീതിയുള്ള രണ്ട് ഷട്ടറുകളും എട്ടര മീറ്റര്‍ വീതിയുള്ള രണ്ട് ഷട്ടറുകളും ചേര്‍ന്ന ഇലക്ട്രിക്കല്‍ ഓപ്പറേറ്റഡ് ഷട്ടര്‍ സംവിധാനത്തോടെയാകും സ്ഥിരം തടയണ.
ഇറിഗേഷന്‍ ഡിവിഷന് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ പി. സിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന്, ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി, പഞ്ചായത്ത് പ്രസിഡന്റുമാരായ സരള വിക്രമന്, ഷീജ ഉണ്ണികൃഷ്ണന്, ബീനാസുരേന്ദ്രന്, വാര്‍ഡ് അംഗം എ.എം. ജോണ്സണ്, നഗരസഭ കൗണ്‍സിലര്‍ ടി.കെ. ഷാജു, മുരിയാട് കായല്‍ നെല്‍കര്‍ഷക സമിതി സെക്രട്ടറി സി.എ. ആന്റോ തുടങ്ങിയവര്‍ പങ്കെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പെസഹ ആചരിച്ചു; ഇന്ന് ദുഖവെള്ളി
ഡോ. ആര്. ബിന്ദു വേളൂക്കര ആളൂര്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തി
ഇരിങ്ങാലക്കുടയില്‍ പര്യടന തിരക്കില്‍ സ്ഥാനാര്‍ഥികള്‍
സ്പെഷ്യല്‍ സ്കൂള്‍ അധ്യാപകര്‍ക്കായി ഭിന്നശേഷി തൊഴില്‍ മേഖലവിദഗ്ദ്ധരുടെ വര്‍ക്ക്ഷോപ്പ്
നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്ന ഠാണാ-ചന്തക്കുന്ന് റോഡില്‍ ബിഷപ്സ് ഹൗസിന് മുമ്പിലെ കാനയിലേക്ക് നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍പ്പെട്ടു
ക്രൈസ്റ്റ് കോളജില്‍ ക്രിക്കറ്റ് സമ്മര്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു