ക്രൈസ്റ്റ് കോളജില്‍ യാത്രയയപ്പ് സമ്മേളനം നടത്തി
ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ച യാത്രയയപ്പ് പരിപാടി കാലടി സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ.കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: മൂല്യങ്ങളില്‍ അടിസ്ഥാനമിട്ട വിദ്യാഭ്യാസം സംസ്കാര സമ്പന്നമായ ഒരു ജനതയെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുവെന്ന് കാലടി സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ.കെ. ഗീതാകുമാരി. ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ച യാത്രയയപ്പ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുവൈസ് ചാന്‍സലര്‍.
കോളജിന്റെ വൈസ് പ്രിന്‍സിപ്പലും ഇംഗ്ലീഷ് വിഭാഗം മേധാവിയും ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഡീനുമായ ഡോ. കെ.ജെ. വര്‍ഗീസ് 31 വര്‍ഷത്തെ അധ്യാപനത്തിന് ശേഷവും, ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗത്തില്‍ നിന്നും 31 വര്‍ഷത്തെ സേവനത്തിനുശേഷം എം.കെ. വേണുവുമാണ് വിരമിക്കുന്നത്. മാനേജര്‍ ഫാ. ജോയ് പീണിക്കപറമ്പിലിന്റെ അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ വിരമിക്കുന്നവരുടെ ഛായാചിത്രം അനാച്ഛാദനം ചെയ്ത് അനുഗ്രഹ പ്രഭാഷണം നടത്തി. സിഎംഐ തൃശൂര്‍ ദേവമാതാ പ്രവിശ്യയുടെ പ്രൊവിന്‍ഷ്യല്‍ റവ.ഡോ. ജോസ് നന്തിക്കര വിരമിക്കുന്നവര്‍ക്ക് ഉപഹാരം നല്കി. വിദ്യാഭ്യാസ കൗണ്‍സിലര്‍ ഡോ. സന്തോഷ് മുണ്ടന്മാണി, പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, അസി. പ്രഫ. വി.പി. ഷിന്റോ, ഡോ. എന്‍. അനില്‍ കുമാര്‍, ഷാജു വര്‍ഗീസ്, പ്രഫ. കെ.ജെ. ജോസഫ്, ഡോ. കെ. സുധീര്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട നഗരസഭ; ജീവനക്കാരനെ തെരുവുനായ കടിച്ചു
താഴെക്കാട് സെന്റ് ആന്റണീസ് കുരിശുപള്ളിയില്‍ തിരുനാള്‍ നാളെ
വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജിന് എന്‍ബിഎ അംഗീകാരം
കുട്ടികള്‍ക്കും മറ്റും വില്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി പ്രതി പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി ലോട്ടറി വില്പ്പനക്കാരന് പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി പ്രതി പിടിയില്‍