സ്വകാര്യ ബസിടിച്ച് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം
സജീവ്.
ഇരിങ്ങാലക്കുട: സ്വകാര്യ ബസിടിച്ച് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. അമിത വേഗതയിലായിരുന്ന ബസ് സ്കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. സ്കൂട്ടര്‍ യാത്രികനായ ഇരിങ്ങാലക്കുട കോമ്പാറ കപ്പേളക്കു സമീപം താമസിക്കുന്ന മഴുവഞ്ചേരിപറമ്പത്ത് വീട്ടില്‍ സജീവ് (64) ആണ് മരിച്ചത്. ഇരിങ്ങാലക്കുട കെഎസ്ഇ കമ്പനിക്കു മുന്നില്‍ ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. എംഎസ് മേനോന് എന്ന സ്വകാര്യ ബസ് ചേലൂരില്‍ നിന്നും ഇരിങ്ങാലക്കുടയിലേക്കു വരുമ്പോള്‍ അതേ ദിശയില്‍ വരികയായിരുന്ന സ്കൂട്ടറില്‍ വന്നിടിക്കുകയും നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റ് തകര്‍ക്കുകയും ചെയ്തു.
അപകടം സംഭവിച്ചയുടനെ ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ബസ് അമിത വേഗതയിലായിരുന്നു. ബസിനടിയില്‍ നിന്നും വളരെ അധികം ബുദ്ധിമുട്ടിയാണ് സജീവ് നെ പുറത്തെടുത്തത്. സജീവ് നെ ആദ്യം ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലും പിന്നീട് തൃശൂര്‍ ജൂബിലി ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തലക്കാണ് പരിക്കു പറ്റിയിരിക്കുന്നത്. ഇന്നലെ രാത്രി 10.30ഓടെ മരണം സംഭവിക്കുകയായിരുന്നു.
ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിനു സമീപം ടൗണ്‍ ഹാള്‍ ഷോപ്പിംഗ് കോംപ്ലക്സില്‍ വെറൈറ്റി ഒപ്റ്റിക്കല്‍ ഷോപ്പ് നടത്തുകയാണ്. സംസ്കാരം നാളെ ഇരിങ്ങാലക്കുട സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കും. ഭാര്യ: റെയ്ച്ചല്‍ (അധ്യാപിക, പീസ് സ്കൂള്‍, പടിയൂര്‍). മക്കള്‍: കെവിന് ഫിലിപ്പ് (കല്‍ക്കട്ട), കിരണ്‍ ഫിലിപ്പ് (എംആര്‍എഫ്, ട്രിച്ചി). മരുമക്കള്‍: ആന്‍ (കല്‍ക്കട്ട), മിഞ്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഒമ്പത് വയസുകാരിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിക്ക് 34 വര്‍ഷം കഠിന തടവ്
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
അയല്‍വാസിയെ ഇരുമ്പ് പൈപ്പുകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
ക്രൈസ്റ്റ് കോളജില്‍ വെന്റോറ 2026 ഫെസ്റ്റ് സംഘടിപ്പിച്ചു
തോക്ക് ചൂണ്ടി ഭീഷണി; സ്റ്റേഷന് റൗഡി അറസ്റ്റില്‍
വിഭിന്ന ശേഷിയുള്ളവര്‍ക്കും അനാഥര്‍ക്കും കരുതലായി സ്നേഹക്കൂട് പദ്ധതി ആരംഭിച്ചു