എടതിരിഞ്ഞി എച്ച്ഡിപി സമാജം ശിവകുമാരേശ്വര ക്ഷേത്രത്തിലെ തിരുവുത്സവം ഇന്ന്
എടതിരിഞ്ഞി എച്ച്ഡിപി സമാജം ശിവകുമാരേശ്വര ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ക്ഷേത്രം തന്ത്രി സ്വയംഭൂ പെരിങ്ങോത്ര കൊടിയേറ്റുന്നു.
എടതിരിഞ്ഞി: എച്ച്ഡിപി സമാജം ശിവകുമാരേശ്വര ക്ഷേത്രത്തിലെ തിരുവുത്സവം ഇന്ന് ആഘോഷിക്കും. ഉത്സവത്തിന് ക്ഷേത്രം തന്ത്രി സ്വയംഭൂ പെരിങ്ങോത്ര കൊടിയേറ്റി. ഇന്ന് രാവിലെ എട്ടിന് എഴുന്നള്ളിപ്പ്, 11.45 മുതല്‍ 2.15 വരെ കാവടി വരവ്, ഉച്ചതിരിഞ്ഞ് മൂന്നു മുതല്‍ പ്രാദേശികപൂരം വരവ്, അഞ്ചു മുതല്‍ കാഴ്ച ശീവേലി, വൈകീട്ട് 7.30ന് ദീപാരാധന, നിറമാല, ചുറ്റുവിളക്ക്, തായമ്പക രാത്രി 12.30 മുതല്‍ ഭസ്മകാവടി വരവ്, പുലര്‍ച്ചെ അഞ്ചിന് എഴുന്നള്ളിപ്പ്, ഉഷപൂജ, ആറാട്ട് ബലി, രാവിലെ എട്ടിന് കോതറ ആറാട്ടുകടവിലേക്ക് ആറാട്ട് എഴുന്നള്ളിപ്പ്, വിശേഷാല്‍ പൂജകള്‍, ഒമ്പതിന് ആറാട്ട്, കഞ്ഞിവിതരണം, വൈകീട്ട് നാലിന് ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിപ്പ്, കൊടിയിറക്കം എന്നിവയാണ് പ്രധാന പരിപാടികള്‍.
ഉത്സവപരിപാടികള്ക്ക് ക്ഷേത്രമേല്‍ശാന്തി സിബി വയലാര്‍, ക്ഷേത്രശാന്തി സുനില്‍കുമാര്‍ കൈമാപറമ്പില്‍, ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ പീതാംബരന് എടച്ചാലി, മുരളി മണക്കാട്ടുംപടി, ഗിരി മാടത്തിങ്കല്‍, വൈസ് പ്രസിഡന്റ് മനോജ് മൂക്കുപറമ്പില്‍, ഗോപാലകൃഷ്ണന് അണക്കത്തിപറമ്പില്‍, സുധാകരന് കൈമാപറമ്പില്‍, വാണികുമാര്‍ കോപ്പുള്ളിപറമ്പില്‍, സുബിന് ബൈജു എന്നിവര്‍ നേതൃത്വം നല്‍കും.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാരൂര്ച്ചിറ അഞ്ചലങ്ങാടി റോഡ് ഉദ്ഘാടനം ചെയ്തു നിര്‍മാണം പൂര്‍ത്തീകരിച്ചത് 2.44 കോടി രൂപയുടെ റീബില്‍ഡ് കേരള പദ്ധതിയിലൂടെ
കാലിക്കട്ട് യൂണിവേഴ്സിറ്റി മാനേജ്മെന്റ് ഫെസ്റ്റ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ക്രൈസ്റ്റിന്
കാട്ടുപന്നിശല്യം; നടപടിയുമായി പഞ്ചായത്ത്, കാട്ടുപന്നികളെ വെടിവെച്ച് കൊന്നു
ഏഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള; ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
പള്ളി വികാരിക്കും ബിഷപ്പിനുമെതിരെ സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ പ്രതി അറസ്റ്റില്‍
വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് തൃശൂര്‍ റൂറല്‍ ജില്ലാ സമ്മേളനം