കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; ബിജെപി വാഹന പ്രചരണ ജാഥ നടത്തി
കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണിയുടെ വാഹന പ്രചരണ ജാഥയുടെ ഉദ്ഘാടനം കരുവന്നൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനും ബിജെപി മണ്ഡലം പ്രസിഡന്റുമായ ആര്‍ച്ച് അനീഷ് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി നയിക്കുന്ന എന്‍ ഡിഎ മുന്നണിയുടെ പ്രചരണാര്‍ത്ഥം തെരഞ്ഞെടുപ്പ് കണ്‍വീനര്‍ സൂരജ് കടുങ്ങാടന്റെ നേതൃത്വത്തില്‍ വാഹന പ്രചരണ ജാഥ നടത്തി. ബിജെപി മണ്ഡലം പ്രസിഡന്റ് ആര്‍ച്ച് അനീഷ് ഉദ്ഘാടനം നിര്‍വഹിച്ചു.
ബിജെപി തൃശൂര്‍ സൗത്ത് ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണന്, ബിജെപി തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്. അനില്‍കുമാര്‍, മഹിളാമോര്‍ച്ച തൃശൂര്‍ സൗത്ത് ജില്ല ജനറല്‍ സെക്രട്ടറിയും സ്ഥാനാര്‍ഥിയുമായ സിന്ധു സതീഷ്, മണ്ഡലം സെക്രട്ടറിയും എന്‍ഡിഎ പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ ഷാജുട്ടന്‍, പൊറത്തശേരി ഏരിയ പ്രസിഡന്റും തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറുമായ സൂരജ് കടുങ്ങാടന്‍, കരുവന്നൂര്‍ സമരനായകന് എം.വി. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
ബിജെപി ജില്ലാ സെക്രട്ടറിയും തെരഞ്ഞെടുപ്പ് കമ്മിറ്റി വൈസ് ചെയര്‍മാനുമായ അഖിലാഷ് വിശ്വനാഥന്, ജില്ലാ സെക്രട്ടറിമാരായ അജീഷ് പൈക്കാട്ട്, ശ്യാംജി മാടത്തിങ്കല്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി.സി. രമേശ്, മണ്ഡലം ട്രഷറര്‍ ജോജന്‍ കൊല്ലാട്ടില്‍, ഏരിയ സെക്രട്ടറി സന്തോഷ് കൊഞ്ചാത്ത്, സ്ഥാനാര്‍ഥികളായ ചന്ദ്രന് അമ്പാട്ട്, രമിത്ത് മാരാത്ത്, സുശിതാംബരന്‍, കെഎസ്. നന്ദകുമാര്‍, സി.സി. നിതീഷ്, കെ.സി. ബാബു, വിജയകുമാരി അനിലന്‍, ബാബു, ഗോപാലന് കോഴിപറമ്പില്തുടങ്ങിയവര് പ്രചരണ ജാഥയ്ക്ക് നേതൃത്വം നല്കി. മാപ്രാണം ചാത്തന് മാസ്റ്റര്‍ ഹാളില്‍ വച്ച് നടന്ന എന്‍ഡിഎ കണ്വെന്ഷന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്് അഡ്വക്കേറ്റ് ബി. ഗോപാലകൃഷ്ണന് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാര്‍ ജെയിംസ് പഴയാറ്റില്‍ സ്മാരക അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു
മന്ത്രി ഡോ. ആര്. ബിന്ദു ഇരിങ്ങാലക്കുടയില്‍ റോഡ് ഷോ നടത്തി
ഇരിങ്ങാലക്കുടയില്‍ ഒരാള്‍ മരണപ്പെടാനും മറ്റൊരാള്‍ക്ക് ഗുരുതരപരിക്ക് പറ്റാന്‍ ഇടയായ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
പുരസ്കാര നേട്ടങ്ങളുമായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ്
വെള്ളം അനുവദിച്ചത് കണക്കുകളില്‍ മാത്രം; ചിറകള്‍ വരണ്ട നിലയില്‍
വിദ്യാര്‍ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്ഇരിങ്ങാലക്കുടയില് ഒരാള്‍ മരണപ്പെടാനും മറ്റൊരാള്‍ക്ക് ഗുരുതരപരിക്ക് പറ്റാന്‍ ഇടയായ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്വിദ്യാര്ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്‍