ഉണ്ണായിവാര്യര്‍ കലാനിലയം പുനര്‍നിര്‍മാണം; ആദ്യ ഗഡു തുക അനുവദിച്ച് സര്‍ക്കാര്‍
ശോചനീയാവസ്ഥയിലായ ഉണ്ണായിവാര്യര്‍ കലാനിലയം.
ഇരിങ്ങാലക്കുട: സംഗമപുരിയുടെ തിലകക്കുറിയായ ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം പുനര്‍നിര്‍മിക്കുന്നതിന് വകയിരുത്തിയ തുകയുടെ ആദ്യ ഗഡു സര്‍ക്കാരില്‍ നിന്ന് അനുവദിച്ചു. 60 വര്‍ഷത്തിലേറെ പഴക്കമുള്ള കലാനിലയം ഓഡിറ്റോറി പുനര്‍നിര്‍മിക്കുന്നതിന് 3,07,67,000 രൂപ ചെലവ് വരുന്ന പദ്ധതിയാണ് ഭരണസമിതി സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ പദ്ധതിയിലേക്കായി സര്‍ക്കാരില്‍ നിന്ന് ഇപ്പോള്‍ അനുവദിച്ച് കിട്ടിയിരിക്കുന്നത് 25 ലക്ഷം രൂപ യാണ്.
ഈ തുക തന്നെ നിരന്തര സമ്മര്‍ദ്ദങ്ങള്‍ ചെലുത്തിയതിനു ശേഷമാണ് അനുവദിച്ച് കി ട്ടിയതെന്ന് ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു. സാങ്കേതിക നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മാര്‍ച്ച് 31 ന് മുന്‍പ് ടെന്‍ഡര്‍ നല്കാന് സാധിച്ചില്ലെങ്കില്‍ അനുവദിച്ച തുക ലാപ്സ് ആകുന്ന സാഹചര്യം ഉണ്ടാകാന്‍ ഇടയുണ്ട്. ഇനിയും ഒട്ടേറെ അനുകൂല തീരുമാനങ്ങള്‍ സര്‍ക്കാരില്‍ നിന്ന് ഭരണസമിതി പ്രതീക്ഷിക്കുന്നുണ്ട്. ജീവനക്കാരുടെ 11 മാസത്തെ ശമ്പള കുടിശിക കൊടുത്തു തീര്‍ക്കാനുള്ള അധിക ഗ്രാന്റ് തുക അനുവദിക്കണമെന്നും കലാനിലയം ജീവനക്കാരെ പെന്ഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വിദ്യാര്‍ഥി സ്റ്റൈപ്പന്റ്, ജീവനക്കാരുടെ ശമ്പളം, മറ്റു അലവന്‍സുകള്‍, കലാനിലയത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് ഒരു വര്‍ഷത്തേക്ക് ആവശ്യമായ തുക ഗ്രാന്‍ഡില്‍ ഉള്‍പ്പെടുത്തണം. കലാനിലയത്തില്‍ ഇതുവരെയും ഒമ്പതാം ശമ്പള പരിഷ്കരണ പ്രകാരമുള്ള ശമ്പളമാണ് നല്കി വരുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കിപ്പോള്‍ ലഭിക്കുന്ന 12-ാം ശമ്പളപരിഷ്കരണം അനുസരിച്ചുള്ള ശമ്പളത്തിന് കലാനിലയത്തിലെ ജീവനക്കാരും അര്‍ഹരാണ്.
സാമ്പത്തികമായി ഏറെ പ്രശ്നങ്ങള്‍ നേരിടുമ്പോഴും കൂടല്‍മാണിക്യം ക്ഷേത്രവുമായി എല്ലാ കാര്യങ്ങളിലും സഹകരിക്കുന്ന ഉണ്ണായിവാര്യര്‍ കലാനിലയത്തെ തീര്‍ത്തും അവഗണിക്കുന്ന നടപടിയാണ് കുറച്ചു കാലമായി ദേവസ്വം സ്വീകരിക്കുന്നതെന്ന് ഭാരവാഹികള്‍ ആരോപിച്ചു. 10 ദിവസം നീളുന്ന കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസങ്ങളിലും കഥകളി അവതരിപ്പിച്ചിരുന്നത് കലാനിലയത്തിലെ കലാകാരന്മാരാണ്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഉത്സവത്തിന് കലാനിലയത്തിന്റെ കഥകളി പരിഗണിക്കുന്ന കാര്യത്തില്‍ കൂടല്‍മാണിക്യം ദേവസ്വം തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്ന് കലാനിലയം പ്രസിഡനറ് ശ്രീകുമാര്‍, സെക്രട്ടറി അഡ്വ. സതീഷ് വിമലന്, ജോ. സെക്രട്ടറി തങ്കപ്പന് പാറയില്‍ എന്നിവര്‍ പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558


മാര്‍ ജെയിംസ് പഴയാറ്റില്‍ സ്മാരക അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു
മന്ത്രി ഡോ. ആര്. ബിന്ദു ഇരിങ്ങാലക്കുടയില്‍ റോഡ് ഷോ നടത്തി
ഇരിങ്ങാലക്കുടയില്‍ ഒരാള്‍ മരണപ്പെടാനും മറ്റൊരാള്‍ക്ക് ഗുരുതരപരിക്ക് പറ്റാന്‍ ഇടയായ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
പുരസ്കാര നേട്ടങ്ങളുമായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ്
വെള്ളം അനുവദിച്ചത് കണക്കുകളില്‍ മാത്രം; ചിറകള്‍ വരണ്ട നിലയില്‍
വിദ്യാര്‍ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്ഇരിങ്ങാലക്കുടയില് ഒരാള്‍ മരണപ്പെടാനും മറ്റൊരാള്‍ക്ക് ഗുരുതരപരിക്ക് പറ്റാന്‍ ഇടയായ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്വിദ്യാര്ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്‍