ജാഗ്രതൈ…. ആരെയും വീഴ്ത്താന്‍ വാരിക്കുഴി റെഡി, ഓരോ ചുവടും സൂക്ഷിച്ച്
ചന്തക്കുന്ന് മൂന്നുപീടിക റോഡരികിലെ കാനയിലെ സ്ലാബുകള്‍ തകര്‍ന്ന സ്ഥലത്ത് വീപ്പ വച്ചിരിക്കുന്നു.
നഗരമധ്യത്തില്‍ റോഡരികിലെ കാനയിലെ സ്ലാബുകള്‍ തകര്‍ന്നു, യാത്രക്കാര്‍ക്ക് ദുരിതമേറുന്നു
ഇരിങ്ങാലക്കുട: ടൗണിലെ കാനകള്‍ക്കു മീതെ ഇട്ടിരിക്കുന്ന സ്ലാബുകള്‍ തകര്‍ന്നതോടെ കാല്‍നട യാത്രക്കാര്‍ക്ക് അപകടഭീഷണി. ഫുട്പാത്തിലെ തകര്‍ന്ന സ്ലാബുകള്‍ ഒഴിവാക്കി ഏറെ തിരക്കുള്ള റോഡിലൂടെ കാല്‍നട യാത്രക്കാര്‍ക്ക് ഇറങ്ങി നടക്കേണ്ടിവരുന്നതും അപകട സാധ്യത കൂട്ടുകയാണ്. പല കാനകള്‍ക്കും മുകളില്‍ സ്ലാബുകളില്ല. മെയിന്‍ റോഡിലും ചന്തക്കുന്ന് മൂന്നുപീടിക റോഡിലും പലയിടത്തും സ്ലാബുകള്‍ തകര്‍ന്നിട്ട് ആഴ്ചകളായി. സ്ലാബ് ഇല്ലാതായതോടെ വഴിയാത്രക്കാരുടെ കാലു തെന്നാതിരിക്കുവാന് വീപ്പ ഇട്ടിരിക്കുകയാണ്. ചിലയിടത്ത് പലക കഷ്ണങ്ങളും വച്ചിട്ടുണ്ട്.
നഗരത്തിലെ തിരക്കേറിയ ജംഗ്ഷനിലെ കാനകളുടെ സ്ലാബുകള്‍ തകര്‍ന്ന് തരിപ്പണമായിട്ട് കാലമേറെയായെങ്കിലും ഇതുവരെയും നന്നാക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. നടപടി സ്വീകരിക്കേണ്ടവര്‍ കണ്ടില്ലെന്ന മട്ടിലാണ്. പലവട്ടം ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും ഇതുവരെയും നടപടികളായിട്ടില്ല. പലയിടത്തും സ്ലാബിന്റെ കോണ്‍ക്രീറ്റ് അടര്‍ന്നതോടെ കമ്പി തെളിഞ്ഞുകാണാം. തുരുമ്പെടുത്തു കമ്പി വേര്‍പെട്ട് മേല്പോട്ടു നില്‍ക്കുകയാണ്. നടന്നുവരുന്ന യാത്രക്കാരുടെ കാല് അബദ്ധത്തില്‍ ഓടയ്ക്കകത്തു പോയാല്‍ കമ്പി തുളച്ചുകയറും. പല സ്ലാബുകളും പൊട്ടി കാനയ്ക്കുള്ളിലേക്ക് വീണുകിടക്കുകയാണ്.
രാത്രി സമയത്ത് അപകട സാധ്യത ഏറെയാണ്. വഴി യാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും വളരെയധികം ബുദ്ധിമുട്ടാണ് ഈ ഒടിഞ്ഞ സ്ലാബുകള്‍ ദിനംപ്രതി ഉണ്ടാക്കുന്നത്. ഇതുവഴി പോകുന്നവരുടെ കാലുകള്‍ സ്ലാബിനിടയില്പെടാനും സാധ്യതയുണ്ട്. അധികൃതര്‍ ഇടപെട്ട് ഇതിന് എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളടക്കം നിരവധി പേരാണ് ഇതുവഴി യാത്ര ചെയ്യുന്നത്. റോഡിനരികത്തെ കാനകളില്‍ മാലിന്യം തള്ളുന്നതും കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കാനകളിലെ ദുര്‍ഗന്ധവും രോഗാണുക്കളും ഒരുപോലെ പുറത്തേക്ക് പ്രസരിക്കുന്നതും മറ്റൊരു പ്രശ്നമാണ്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മികച്ച എന്‍എസ്എസ് യൂണിറ്റിനുള്ള സംസ്ഥാന അവാര്‍ഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന്
യുവകലാസാഹിതി ചിത്രകലാ പുരസ്കാരം ആര്‍ടിസ്റ്റ് മോഹന്‍ദാസിന്
ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള; പുതിയ കാലത്തെ ബന്ധങ്ങള്‍ ആവിഷ്കരിച്ച എബ്ബ് ന്റെയും ആദിസ്നേഹത്തിന്റെ വിരുന്ന് മേശയുടെയും സംവിധായകര്‍ക്ക് ആദരം
അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം
സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ മദ്യനയത്തിനെതിരെ പ്രതിഷേധം പ്രകടനം നടത്തി
മന്ത്രി വീണ ജോര്‍ജിന് കത്രികക്കപ്പല്‍ അവാര്‍ഡ് സമ്മാനിച്ച് സംസ്കാരസാഹിതി