ആസ്പയര് തൊഴില്‍മേള 2026 ഉദ്ഘാടനം
അസാപ് കേരളയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട മണ്ഡലത്തിലെ ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ച ആസ്പയര് തൊഴില്‍മേള ഉന്നത വിദ്യഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: യുവാക്കള്‍ക്ക് തൊഴിലവസരങ്ങളിലേക്കനുസരിച്ച പരിശീലനവും വേദികളും സൃഷ്ടിക്കുക എന്നത് ഈ സര്‍ക്കാരിന്റെ ദൃഢനിശ്ചയത്തിന്റെ ഭാഗമായ പ്രവര്‍ത്തനമാണെന്ന് ഉന്നത വിദ്യഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അഭിപ്രായപ്പെട്ടു. അസാപ് കേരളയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട മണ്ഡലത്തിലെ ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ച ആസ്പയര് തൊഴില്‍മേള ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
തൊഴില്‍ മേളയില്‍ 30ല്‍ അധികം പ്രമുഖ കമ്പനികളും ആയിരത്തി അഞ്ഞൂറിലധികം ഉദ്യോഗാര്‍ഥികളും പങ്കെടുത്തു. ഇതിന്റെ ഭാഗമായി അസാപ് കേരളയും ഇന്‍ഫോസിസും തമ്മിലുള്ള ധാരണാപത്രം കൈമാറി. ഇതുവഴി എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക് 16 ആഴ്ച നീണ്ടുനില്‍ക്കുന്ന സൗജന്യ ഇന്റേണ്‍ഷിപ് ഇന്‍ഫോസിസില്‍ ലഭ്യമാക്കും. ചടങ്ങില്‍ ക്രൈസ്റ്റ് കോളജിന് അസാപ് കേരളയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന മികച്ച കോളജിനുള്ള അവാര്‍ഡ് സമ്മാനിച്ചു.
ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ അസാപ് കേരള സിഎംഡി ഇന്‍ചാര്‍ജ് പ്രീതി ലിയോണോള്ഡ്, ഇന്‍ഫോസിസ് അസോസിയേറ്റ് വി.പി. സന്തോഷ് അനന്തപുര, ഹൈക്കോണ്‍ ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് ക്രിസ്റ്റോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര റീജിയണല്‍ മാനേജര്‍ വി. വിജിത്ത്, ഇആര്എഎം റീജിയണല്‍ ഡയറക്ടര്‍ ബിജോയ് ഡി. ദാസ് അസാപ് കേരള ഹെഡ് എച്ച്ആര്‍ കെ.എ. രാജേഷ് എന്നിവര്‍ പങ്കെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാര്‍ ജെയിംസ് പഴയാറ്റില്‍ സ്മാരക അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു
മന്ത്രി ഡോ. ആര്. ബിന്ദു ഇരിങ്ങാലക്കുടയില്‍ റോഡ് ഷോ നടത്തി
ഇരിങ്ങാലക്കുടയില്‍ ഒരാള്‍ മരണപ്പെടാനും മറ്റൊരാള്‍ക്ക് ഗുരുതരപരിക്ക് പറ്റാന്‍ ഇടയായ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
പുരസ്കാര നേട്ടങ്ങളുമായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ്
വെള്ളം അനുവദിച്ചത് കണക്കുകളില്‍ മാത്രം; ചിറകള്‍ വരണ്ട നിലയില്‍
വിദ്യാര്‍ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്ഇരിങ്ങാലക്കുടയില് ഒരാള്‍ മരണപ്പെടാനും മറ്റൊരാള്‍ക്ക് ഗുരുതരപരിക്ക് പറ്റാന്‍ ഇടയായ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്വിദ്യാര്ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്‍