രാമഞ്ചിറ തോടിന്റെ അരികിടിഞ്ഞ് ഉണ്ണായിവാര്യര്‍ റോഡ് അപകടാവസ്ഥയില്‍
രാമഞ്ചിറ തോടിന്റെ അരികിടിഞ്ഞ് അപകടാവസ്ഥയിലായ ഉണ്ണായിവാര്യര്‍ റോഡ്.
ഇരിങ്ങാലക്കുട: നഗരത്തിന്റെ പടിഞ്ഞാറേ ഭാഗത്തെ പ്രധാന റോഡായ ഉണ്ണായിവാര്യര്‍ റോഡ് അപകടാവസ്ഥയില്‍. രാമഞ്ചിറ തോടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് റോഡിന്റെ ഒരു ഭാഗം തകര്‍ന്നു. മഴ കനക്കുന്നതോടെ നഗരത്തിലെ പെയ്ത്തുവെള്ളം ഒഴുകിപോകാനുള്ള പ്രധാന മാര്‍ഗമാണ് രാമഞ്ചിറ തോട്. ഉണ്ണായിവാരിയര്‍ റോഡിന്റെ അരികിലൂടെ പോകുന്ന രാമഞ്ചിറ തോട് പലപ്പോഴായി ഈ സമയം കവിഞ്ഞു ഒഴുകാറുമുണ്ട്. തോടും റോഡും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയും വരാറുണ്ട്. തോട് നിറഞ്ഞു കവിയുന്നതോടെ കല്‍കെട്ട് ഇടിഞ്ഞ ഭാഗത്തെ റോഡ് പൂര്‍ണമായും തോട്ടിലേക്ക് ഒഴുകിപ്പോകുന്ന അവസ്ഥയിലാണ്.
വീതികുറവുള്ളതിനാല് സ്കൂള്‍ വാഹനങ്ങള്‍ അടക്കം സൈഡ് കൊടുക്കുമ്പോള്‍ റോഡ് ഇടിഞ്ഞത് ശ്രദ്ധിക്കാതെ പോയാല്‍ അത്യാഹിതങ്ങള്‍ ഉറപ്പാണ്. കഴിഞ്ഞ വര്‍ഷവും മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാമഞ്ചിറത്തോടിലെ മാലിന്യങ്ങളും മറ്റും വൃത്തിയാക്കാന്‍ എത്തിയ ജെസിബിയുടെ ചക്രങ്ങള്‍ പതിഞ്ഞു രാമഞ്ചിറ തോടിന്റെ സംരക്ഷണഭിത്തി ഇടിയുകയും ഉണ്ണായിവാരിയര്‍ റോഡിനു കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. 2002 ല്‍ ആണ് രാമഞ്ചിറ തോടിന്റെ വക്കത്തുള്ള ഉണ്ണായിവാര്യര്‍ റോഡ് നിലവില്‍ വന്നത്. പേഷ്കാര്‍ റോഡും തെക്കേനട റോഡും ബന്ധപ്പെടുത്തുന്ന റോഡാണിത്. ക്ഷേത്രത്തിന്റെ കിഴക്കേ ഭാഗത്തുള്ളവര്‍ക്ക് പടിഞ്ഞാറു ഭാഗത്തേക്കു പോകുവാനുള്ള എളുപ്പ മാര്‍ഗം കൂടിയാണ് ഈ റോഡ്. 2002 ല്‍ മുകുന്ദപുരം എംപി ആയിരുന്ന കെ. കരുണാകരന്റെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിര്‍മാണം നടന്നത്. അക്കാലത്തെ കോണ്‍ഗ്രസ് നേതാവായിരുന്ന അമ്മനത്ത് രാധാകൃഷ്ണന്റെ ശ്രമഫലമായിട്ടാണ് ഇത് നടന്നത്.
നല്ല ആഴവും വീതിയുമുണ്ടായിരുന്ന രാമഞ്ചിറ തോട് അല്പം നികത്തിയാണ് റോഡ് നിര്‍മിച്ചത്. 2005 ല്‍ ആണ് റോഡ് ആദ്യമായി ടാര്‍ ചെയ്തത്. പിന്നീട് റോഡ് ഇതുവരെ പൂര്‍ണതോതില്‍ ടാര്‍ ചെയ്തിട്ടില്ല, അറ്റകുറ്റ പണികള്‍ മാത്രമാണ് പിന്നീട് നടന്നു വരുന്നത്. ഇതാണ് റോഡിന്റെ ഇന്നത്തെ അവസ്ഥയുടെ പ്രധാന കാരണം. തെക്കേനട റോഡിനോട് ചേരുന്ന ഭാഗം മാസങ്ങള്‍ക്കു മുന്‍പ് ടാര്‍ ചെയ്തിരുന്നു. പക്ഷെ പേഷ്കാര്‍ റോഡിനോട് ചേരുന്ന ഭാഗം ടാറിംഗ് ഇപ്പോഴും തകര്‍ന്ന അവസ്ഥയിലാണ്. നിര്‍ഭാഗ്യവശാല്‍ ഇവിടെയാണ് ഇപ്പോള്‍ കല്‍കെട്ട് ഇടിഞ്ഞു റോഡ് അപകടാവസ്ഥയില്‍ ആയതും. ഈ അവസ്ഥ പരിചിതമല്ലാത്തവര്‍ വാഹനവുമായി ഈ സമയം ഇതുവഴി എത്തിയാല അപകടവും ഒപ്പം ജീവഹാനിയും വരെ സംഭവിക്കാന്‍ ഇടയുണ്ട്. അതിനാല്‍ രാമഞ്ചിറ തോടിന്റെ സംരക്ഷണ ഭിത്തി ഉയര്‍ത്തി ബലപ്പെടുത്തണമെന്നും 21 വര്‍ഷക്കാലമായി ടാര്‍ ചെയ്യാത്ത റോഡ് പൂര്‍ണതോതില്‍ ടാര്‍ ചെയ്യണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗും എല്‍ ആന്‍ഡ് ടി എഡ്യൂടെക്കും തമ്മില്‍ ധാരണാപത്രം
പാദുവാനഗര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാള് 14ന്
വെള്ളക്കെട്ട് ഭീഷണി; കോന്തിപുലം താത്കാലിക തടയണ പൊളിച്ചുനീക്കി
കൃഷിഭവന് ഇരിങ്ങാലക്കുട നഗരസഭ ഭാരതീയ പ്രകൃതി കൃഷി പദ്ധതി പരിശീലന പരിപാടി സംഘടിപ്പിച്ചു
എന്‍.ആര്. കോച്ചന് നാലാം ചരമവാര്‍ഷിക ദിനാചരണവും കര്‍ഷക തൊഴിലാളികള്‍ക്കുള്ള അവാര്‍ഡ് സമര്‍പ്പണവും സംഘടിപ്പിച്ചു
മഴയില്‍ ഒഴുകിയെത്തുന്ന മാലിന്യം; ഇരിങ്ങാലക്കുട ട്രഞ്ചിംഗ് ഗ്രൗണ്ടിന് സമീപം ജനജീവിതം ദുരിതത്തില്‍