ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗും അദാനി സിമന്റും തമ്മില്‍ ധാരണാപത്രം
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗും അദാനി സിമന്റും തമ്മില്‍ ഒപ്പു വച്ച ധാരണാപത്രം ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗിന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐയും അദാനി സിമന്റിന് വേണ്ടി കമ്പനി പ്രതിനിധികളും തമ്മില്‍ കൈമാറുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗും അദാനി സിമന്റും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു. അദാനി സിമന്റ് ഫ്യൂച്ചര്‍ എക്സ് പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് സാങ്കേതിക പിന്തുണ, പരിശീലന പരിപാടികള്‍, ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍, വ്യവസായ വിദഗ്ധരുമായുള്ള സംവാദം, ഗവേഷണ നവീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉറപ്പാക്കുകയാണ് ധാരണാപത്രത്തിന്റെ ലക്ഷ്യം. ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗിന് വേണ്ടി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐയും അദാനി സിമന്റിന് വേണ്ടി കമ്പനി പ്രതിനിധികളും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. എം.ടി. സിജോ. മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം മേധാവി ഡോ. വിശ്വനാഥ് കൈമള്‍, മെക്കാനിക്കല്‍ വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍മാരായ സി.ആര്. ബാലകൃഷ്ണന്, റോജിന്‍ മാത്യൂസ് എന്നിവര്‍ സന്നിഹിതരായിരുന്നു. ഈ ധാരണാപത്രത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് വ്യവസായ മേഖലയിലെ നവീന സാങ്കേതികവിദ്യകളെക്കുറിച്ചുള്ള അറിവും തൊഴില്‍പരമായ കഴിവുകളും മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നും അക്കാദമിക വ്യവസായ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നും കോളജ് അധികൃതര്‍ അറിയിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാലിക്കട്ട് സര്‍വകലാശാല ഫുട്ബോളില്‍ സെന്റ് ജോസഫ്സിന്റെ അപരാജിത കുതിപ്പ്
കല്പറമ്പ് ബിവിഎം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ രക്തദാന ക്യാമ്പ് നടത്തി
പഞ്ചഗുസ്തി മത്സരത്തോടെ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി
എല്എഫ്സിഎല്പി സ്കൂളില്‍ കിഡ്സ് ഫെസ്റ്റ് ആഘോഷം
വിദ്യാര്‍ഥികളുടെ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കി വിജയപഥം