അടിയന്തര ഘട്ടങ്ങളില്‍ ജീവന് രക്ഷിക്കാന്‍ അധ്യാപകരും; ആളൂരില്‍ പ്രഥമ ശുശ്രൂഷാ ക്യാമ്പ് നടന്നു
ആളൂര്‍ പഞ്ചായത്തും ആളൂര്‍ കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി കുഴിക്കാട്ടുശേരി മറിയം ത്രേസ്യ ആശുപത്രിയുമായി സഹകരിച്ച് നടത്തിയ പ്രഥമ ശുശ്രൂഷ സിപിആര്‍ പരിശീലന പരിപാടി ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്യുന്നു.
ആളൂര്‍: അധ്യയനവര്‍ഷം ആരംഭിക്കുന്നതിനു മുന്നോടിയായി ആളൂര്‍ പഞ്ചായത്തിലെ 17 സ്കൂളുകളില്‍ നിന്നുള്ള 38 അധ്യാപകര്‍ക്ക് പ്രഥമ ശുശ്രൂഷ സിപിആര്‍ പരിശീലനം നല്കി. ആളൂര്‍ പഞ്ചായത്തും ആളൂര്‍ കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി കുഴിക്കാട്ടുശേരി മറിയം ത്രേസ്യ ആശുപത്രിയുമായി സഹകരിച്ച് നടത്തിയ പരിശീലന പരിപാടി ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രേഖ സന്തോഷ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ആളൂര്‍ കുടുംബാരോഗ്യ കേന്ദ്രം ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ആര്. ജിനേഷ് വിഷയാവതരണം നടത്തി. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി.ഐ. ബാബു, വാര്‍ഡ് അംഗം അഡ്വ. സി.ജി. ആന്റു, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി. വിഷ്ണു എന്നിവര്‍ സംസാരിച്ചു. കുഴിക്കാട്ടുശേരി മറിയം ത്രേസ്യ ആശുപത്രിയിലെ അനസ്തീഷ്യ വിഭാഗം ഡോക്ടര്‍ സിസ്റ്റര്‍ ദിയ മരിയ പ്രഥമ ശുശ്രൂഷ സിപിആര്‍ ക്ലാസ് നയിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ദൈവത്തിന്റെ കരുണ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിലൂടെ മാത്രമേ യഥാര്‍ത്ഥമായ ക്രിസ്തുദര്‍ശനം സാധ്യമാകൂ- ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍
ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള എച്ച്പിവി വാക്സിനേഷന് ക്യാമ്പ് സംഘടിപ്പിച്ചു
ദീപിക തീവ്രപ്രചാരണ യജ്ഞം പൊറത്തിശേരി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍
പുല്ലൂര്‍ സെന്ററില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്
കെഎസ്ഇ ലിമിറ്റഡ് കമ്പനിയുടെ പുതിയ മാനേജിംഗ് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ഡോണി ജോര്‍ജ് അക്കരക്കാരന്‍ സ്വീകരണം നൽകി
മഴക്കാല ശുചീകരണം നടത്തി