പുല്ലൂര്‍ സെന്ററില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്
പുല്ലൂര്‍ സെന്ററില്‍ അപകടത്തില്‍പ്പെട്ട കാറും സ്കൂട്ടറും.
പുല്ലൂര്‍: പുല്ലൂര്‍ സെന്ററില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. ഇരിങ്ങാലക്കുട ഭാഗത്തുനിന്ന് വന്ന് അവിട്ടത്തൂര്‍ ഭാഗത്തേയ്ക്ക് തിരിയുകയായിരുന്ന അവിട്ടത്തൂര്‍ സ്വദേശി പൊഴോലിപറമ്പില്‍ ജോജി ഓടിച്ചിരുന്ന സ്കൂട്ടറില്‍ ചാലക്കുടി ഭാഗത്തുനിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാര്‍ ബസ്റ്റ്സ്റ്റോപ്പിന്റെ സമീപത്തെ സ്തൂപത്തില്‍ ഇടിച്ചാണ് നിന്നത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ജോജിയെ പുല്ലൂര്‍ മിഷന് ആശുപത്രിയിലും പിന്നീട് ജൂബിലി മിഷന് ആശുപത്രിയിലും തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയിലേക്കും മാറ്റി. അപകടം സൃഷ്ടിച്ച കാര്‍ അമിത വേഗതയില്‍ ആയിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ദൈവത്തിന്റെ കരുണ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിലൂടെ മാത്രമേ യഥാര്‍ത്ഥമായ ക്രിസ്തുദര്‍ശനം സാധ്യമാകൂ- ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍
ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള എച്ച്പിവി വാക്സിനേഷന് ക്യാമ്പ് സംഘടിപ്പിച്ചു
ദീപിക തീവ്രപ്രചാരണ യജ്ഞം പൊറത്തിശേരി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍
കെഎസ്ഇ ലിമിറ്റഡ് കമ്പനിയുടെ പുതിയ മാനേജിംഗ് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ഡോണി ജോര്‍ജ് അക്കരക്കാരന്‍ സ്വീകരണം നൽകി
മഴക്കാല ശുചീകരണം നടത്തി
കാറളം ഹോളി ട്രിനിറ്റി ദേവായത്തില്‍ ഊട്ടുതിരുനാളിന് കൊടിയേറി