പഠനവെളിച്ചമേകി തണല്‍ പദ്ധതി: വാഴച്ചാല്‍ സ്കൂളിലെ കുട്ടികള്‍ക്ക് ക്രൈസ്റ്റ് കോളജ് തവനിഷ് പഠനോപകരണങ്ങള്‍ നല്കി
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷിന്റെ തണല്‍ പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പഠനോപകരണങ്ങളുടെ വിതരണം വാഴച്ചാല്‍ ജിഡബ്ലുഎല്പി സ്കൂള്‍ പ്രധാനധ്യാപിക അജിത സ്റ്റാഫ് കോ ഓര്‍ഡിനേറ്ററും അസിസ്റ്റന്റ് പ്രഫസറുമായ നിവേദ്യയില്‍ നിന്ന് ഏറ്റുവാങ്ങുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷിന്റെ നേതൃത്വത്തില്‍ തണല്‍ പദ്ധതിയുടെ ഭാഗമായി വാഴച്ചാല്‍ ജിഡബ്ലുഎല്പി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ സ്പോണ്സര് ചെയ്തത് നോര്‍ത്തണ്‍ വേള്വേസ് എഫ് സി ഹാലിഫാക്സ് കാനഡ ആണ്. ജിഡബ്ലുഎല്പി സ്കൂള്‍ വാഴച്ചാലിലെ പ്രധാനധ്യാപിക അജിത തവനിഷ് സ്റ്റാഫ് കോ ഓര്‍ഡിനേറ്ററും അസിസ്റ്റന്റ് പ്രഫസറുമായ നിവേദ്യയില്‍ നിന്ന് പഠനോപകരണങ്ങള്‍ ഏറ്റുവാങ്ങി.
തവനിഷ് സ്റ്റാഫ് കോ ഓര്‍ഡിനേറ്റര്‍മാരായ അസിസ്റ്റന്റ് പ്രഫസര്‍ തൗഫീഖ്, അസിസ്റ്റന്റ് പ്രഫസര്‍ ഡോ. വിഷ്ണു മോഹന്‍, അസിസ്റ്റന്റ് പ്രഫസര്‍ സി.എല്‍. സിജി, ജിഡബ്ലുഎല്പി സ്കൂള്‍ വാഴച്ചാലിലെ അധ്യാപികമാരായ ശ്രിജില, ലിജി മരിയ, തവനിഷ് സെക്രട്ടറി ടി.എം. അഭിഷേക്, ജോയിന്റ് സെക്രട്ടറിമാരായ ജിസ്മരിയ ജോമി, അശ്വന്ത് ബാബു, തവനിഷ് ട്രഷറര്‍ ഐശ്വര്യ പ്രവീണ്‍, ജോയിന്റ് ട്രഷറര്‍ ഐ.എ. ശ്വേത എന്നിവരും മറ്റു തവനിഷ് പ്രവര്‍ത്തകരും പങ്കെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പാറേക്കാട്ടുകര സെന്റ് മേരീസ് ദേവാലയത്തില്‍ ഊട്ടുതിരുനാള് നാളെ
ഇരിങ്ങാലക്കുട ഉദയ പ്രോവിന്സിന്റെ സൗഹൃദം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഇഗ്നൈറ്റ് ടുകെ26 സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ മിനി മാരത്തോണ്‍ സംഘടിപ്പിച്ചു
പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഐടിഐയില്‍ സംഘടിപ്പിച്ച സൗജന്യ ടെക്നിക്കല്‍ ക്യാമ്പ് സമാപിച്ചു
ഇരിങ്ങാലക്കുട ശാന്തിസദനം അഗതിമന്ദിരത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷം സമാപിച്ചു
ബാലവേദി കലോത്സവവും ആദര സന്ധ്യയും സംഘടിപ്പിച്ചു