ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ വാര്‍ഷിക യോഗം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ വാര്‍ഷിക യോഗം റോട്ടറി ക്ലബ് മിനി എസി ഹാളില്‍ വച്ച് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കലാമൂല്യമുള്ളതും എന്നാല്‍ സാമ്പത്തിക പരാജയങ്ങള്‍ എറ്റുവാങ്ങുന്നതുമായ ചിത്രങ്ങള്‍ക്കും സംവിധായകര്‍ക്കും കൈത്താങ്ങായി നിലകൊള്ളാന്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങള്‍ക്ക് കഴിയേണ്ടതുണ്ടെന്ന് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ വാര്‍ഷിക യോഗം റോട്ടറി ക്ലബ് മിനി എസി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ സൊസൈറ്റി പ്രസിഡന്റ് മനീഷ് അരിക്കാട്ട് അധ്യക്ഷത വഹിച്ചു. മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള ബിഎസ്എസ് അവാര്‍ഡ് നേടിയ ജോസ് മാമ്പിള്ളിയെ ചടങ്ങില്‍ ആദരിച്ചു. റോട്ടറി ക്ലബ് പ്രസിഡന്റ് പ്രഫ.എം.എ. ജോണ്‍, സൊസൈറ്റി രക്ഷാധികാരി പി.കെ. ഭരതന്‍മാസ്റ്റര്‍, സെക്രട്ടറി നവീന്‍ ഭഗീരഥന്, ട്രഷറര്‍ രാജീവ് മുല്ലപ്പിള്ളി, ജോയിന്റ് സെക്രട്ടറി ജോസ് മാമ്പിള്ളി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ടുനീഷ്യന്‍ ചിത്രമായ വേര് ദി വിന്‍ഡ് കംസ് ഫ്രം പ്രദര്‍ശിപ്പിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പാറേക്കാട്ടുകര സെന്റ് മേരീസ് ദേവാലയത്തില്‍ ഊട്ടുതിരുനാള് നാളെ
ഇരിങ്ങാലക്കുട ഉദയ പ്രോവിന്സിന്റെ സൗഹൃദം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഇഗ്നൈറ്റ് ടുകെ26 സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ മിനി മാരത്തോണ്‍ സംഘടിപ്പിച്ചു
പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഐടിഐയില്‍ സംഘടിപ്പിച്ച സൗജന്യ ടെക്നിക്കല്‍ ക്യാമ്പ് സമാപിച്ചു
ഇരിങ്ങാലക്കുട ശാന്തിസദനം അഗതിമന്ദിരത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷം സമാപിച്ചു
ബാലവേദി കലോത്സവവും ആദര സന്ധ്യയും സംഘടിപ്പിച്ചു