പാറേക്കാട്ടുകര സെന്റ് മേരീസ് ദേവാലയത്തില്‍ ഊട്ടുതിരുനാള് നാളെ
പാറേക്കാട്ടുകര സെന്റ് മേരീസ് ദേവാലയത്തിലെ ഊട്ടുതിരുനാളന്റെ കൊടിയേറ്റുകര്‍മം മോണ്‍. വില്സന് ഈരത്തറ നിര്‍വഹിക്കുന്നു.
പാറേക്കാട്ടുകര: പാറേക്കാട്ടുകര സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ഊട്ടുതിരുനാള് നാളെ. തിരുനാളിന്റെ കൊടിയേറ്റുകര്‍മം മോണ്‍. വില്സന് ഈരത്തറ നിര്‍വഹിച്ചു. ഇന്ന് രാവിലെ 6.30ന് ലദീഞ്ഞ്, നൊവേന, ആഘോഷമായ ദിവ്യബലി, പ്രസുദേന്തിവാഴ്ച, രൂപം എഴുന്നള്ളിപ്പ് എന്നിവയ്ക്ക് ഫാ. റോയ്സ് കളപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തിരുനാള്‍ ദിനമായ നാളെ രാവിലെ 6.30ന് ദിവ്യബലി, തുടര്‍ന്ന് 8.30ന് വള എഴുന്നള്ളിപ്പ്. 9.30ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ. ബെനറ്റ് എടാട്ടുകാരന് മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. റിജോയ് പഴയാറ്റില്‍ സന്ദേശം നല്‍കും.
തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, ഊട്ടുനേര്‍ച്ച എന്നിവ ഉണ്ടായിരിക്കും. വൈകീട്ട് ആറിന് ഇടവകയിലെ കലാപ്രതിഭകള്‍ അണിനിരക്കുന്ന കലാസന്ധ്യ. ജൂണ്‍ ഒന്നിന് രാവിലെ 6.30ന് ദിവ്യബലിയും പരേതര്‍ക്കുവേണ്ടിയുള്ള തിരുകര്‍മങ്ങളും ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ജോര്‍ജി തേലപ്പിള്ളി, കൈക്കാരന്മാരായ ഡൊമിനി കണ്ണംമ്പിള്ളി, മാടമ്പി രാജു രെജി, ജെറിന് കാവുങ്ങല്‍, തിരുനാള്‍ പ്രസുദേന്തി നിക്സന് ചോനേടന്‍, ജനറല്‍ കണ്‍വീനര്‍ സിജോ കാരാത്ര, ജോയിന്റ് കണ്‍വീനര്‍ ഡെറിന്‍ പ്ലാക്കല്‍, ഊട്ടുനേര്‍ച്ച കണ്‍വീനര്‍ സണ്ണി കണ്ണംമ്പിള്ളി, ഊട്ടുനേര്‍ച്ച ജോയിന്റ് കണ്‍വീനര്‍ ജോര്‍ജ് ചോനേടന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.
കാറളം ഹോളി ട്രിനിറ്റി ദേവാലയത്തില്‍ തിരുനാളും ഊട്ടുനേര്‍ച്ചയും നാളെ
കാറളം: കാറളം ഹോളി ട്രിനിറ്റി ദേവാലയത്തില്‍ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളും ഊട്ടുനേര്‍ച്ചയും നാളെ ആഘോഷിക്കും. രാവിലെ 9.30ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ഊട്ടുനേര്‍ച്ച ഉണ്ടായിരിക്കും. വൈകീട്ട് ഏഴിന് ഇടവക ദിനാഘോഷ പരിപാടികള്‍ നടക്കും. രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മഞ്ഞളി മുഖ്യാതിഥി ആയിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ജീസണ്‍ കാട്ടൂക്കാരന്‍, കൈക്കാരന്മാരായ ലൂജി ചാക്കേരി, പോള്‍സണ്‍ വടക്കേത്തല, ജനറല്‍ കണ്‍വീനര്‍ ജസ്നോ ജോയ് കുരുതുകുളങ്ങര എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വായനയുടെ നിറവില്‍ അമ്പിളി ടീച്ചറിന്റെ അഞ്ചാം പുസ്തകം
ഫിഫ വേള്‍ഡ് കപ്പ്; അവിട്ടത്തൂര്‍ എല്‍ബിഎസ്എം സ്കൂള്‍ വിളംബര മത്സരം സംഘടിപ്പിച്ചു
ചെളിക്കുളത്തില്നിന്ന് ആശ്വാസത്തിലേക്ക് ജനറല്‍ ആശുപത്രി പരിസരം സഞ്ചാരയോഗ്യമാക്കി
ശാന്തിനികേതനില്‍ വായനാദിനം ആചരിച്ചു
വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലിഷ് മീഡിയം സ്കൂളില്‍ വായനാദിനം ആഘോഷിച്ചു
കൂടല്‍മാണിക്യം തിരുവുത്സവം: വരവു ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു