സെന്റ് തോമസ് കത്തീഡ്രലില്‍ മിനി മാരത്തോണ്‍ സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ ഇടവക ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മിനി മാരത്തോണ്‍ ഇടവക വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലില്‍ ഇടവക ദിനത്തിന്റെ ഭാഗമായി മിനി മാരത്തോണ്‍ സംഘടിപ്പിച്ചു. വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ മാരത്തോണ്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്രസമിതി പ്രസിഡന്റ് ജോബി അക്കരക്കാരന്‍, ട്രസ്റ്റിമാരായ പി.ടി. ജോര്‍ജ്, സാബു ചെറിയാടന്‍, അഡ്വ.എം.എം. ഷാജന്, തോമസ് തൊകലത്ത്, സ്പോട്സ് കണ്‍വീനര്‍ ഡോ. സുനില്‍ ഡേവീസ്, ജോ. കണ്‍വീനര്‍ സൈമണ്‍ കുറ്റിക്കാടന്‍ എന്നിവര്‍ നേതൃത്വം നല്കി.
20 വയസിന് താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സെനോ ലിയോ ഒന്നാം സ്ഥാനവും ജോബ് ജോസ് രണ്ടാം സ്ഥാനവും എമില്‍ റോയ് മൂന്നാം സ്ഥാനവും നേടി. 20 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹെലന് മേരി സുനില്‍ ഒന്നും തെരേസ സുനില്‍ രണ്ടും അഞ്ചു യേശുദാസ് മൂന്നും സ്ഥാനങ്ങള്‍ നേടി. 40 വയസിന് മുകളില്‍ ഉള്ള പുരുഷന്മാരുടെ വിഭാഗത്തില്‍ പി.ഡി. ആന്റോ ഒന്നും റിജോ ജോണി രണ്ടും ടി.സി. ജോമോന് മൂന്നും സ്ഥാനങ്ങള്‍ നേടി. 40 വയസിന് മുകളില്‍ ഉള്ള സ്ത്രീകളുടെ വിഭാഗത്തില്‍ ലിറ്റി ജോസ് ഒന്നും മിനി ബെന്നി രണ്ടും മഞ്ജു മൈസണ്‍ മൂന്നും സ്ഥാനങ്ങള്‍ നേടി. 20 വയസിനും 40 വയസിനും ഇടയിലുള്ളവരില്‍ അനൂപ് ബോസ്, ലിസി എന്നിവര്‍ ഒന്നാം സ്ഥാനം നേടി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പാറേക്കാട്ടുകര സെന്റ് മേരീസ് ദേവാലയത്തില്‍ ഊട്ടുതിരുനാള് നാളെ
ഇരിങ്ങാലക്കുട ഉദയ പ്രോവിന്സിന്റെ സൗഹൃദം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഇഗ്നൈറ്റ് ടുകെ26 സംഘടിപ്പിച്ചു
പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഐടിഐയില്‍ സംഘടിപ്പിച്ച സൗജന്യ ടെക്നിക്കല്‍ ക്യാമ്പ് സമാപിച്ചു
ഇരിങ്ങാലക്കുട ശാന്തിസദനം അഗതിമന്ദിരത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷം സമാപിച്ചു
ബാലവേദി കലോത്സവവും ആദര സന്ധ്യയും സംഘടിപ്പിച്ചു
ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണം; പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികളുടെ സമരം ശക്തമാകുന്നു