കേരള കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ചും കര്‍ഷക ധര്‍ണയും നടത്തി
കേരള കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും കര്‍ഷക സംഘം തൃശൂര്‍ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കേരള കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര ഗവണ്മെന്റിന്റെ തെറ്റായ കര്‍ഷകദ്രോഹ നയങ്ങളും രാസവള വില വര്‍ദ്ധനവും നിയന്ത്രണങ്ങളും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും കര്‍ഷക സംഘം തൃശൂര്‍ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്തു.
കര്‍ഷക സംഘം ഏരിയാ പ്രസിഡന്റ് ടി.എസ്. സജീവന് അധ്യക്ഷത വഹിച്ചു. പി.ആര്. ബാലന്, എം. നിഷാദ്, കെ.എം. സജീവന്, ചന്ദ്രിക സുധാകരന്, കെ.കെ. ഷൈജു, എം. അനില്‍കുമാര്‍, പി.വി. രാജേഷ്, എം.എ. അനിലന്‍ എന്നിവര്‍ പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്കി. കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയാ ട്രഷറര്‍ കെ.ജെ. ജോണ്സണ് സ്വാഗതവും ഏരിയാ വൈസ് പ്രസിഡന്റ് കെ.വി. ജിനരാജ് ദാസന് നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
സ്നേഹിക്കുക, ജീവിക്കുക, നയിക്കുക; കെസിവൈഎം ഇരിങ്ങാലക്കുട രൂപതയുടെ 2026 പ്രവര്‍ത്തന വര്‍ഷ ലോഗോ പ്രകാശനം
കരുവന്നൂര്‍ സെന്റ് ജോസഫ്സ് സ്കൂളില്‍ ദീപിക നമ്മുടെ ഭാഷാ പദ്ധതി
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ വിദ്യാരംഭം കുറിച്ചു
വിസ്മയം ഉണര്‍ത്തി 92 കാരന്റെ യോഗഭ്യാസ പ്രകടനം
കുട്ടംകുളം സമരത്തിന് 80 വയസ്