മഴശക്തമാകും മുമ്പേ ബണ്ട് റോഡ് ഇടിഞ്ഞു
പൂമംഗലം പടിയൂര്‍ സമഗ്ര കോള്‍കൃഷി വികസനപദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന ബണ്ടുറോഡ് മഴയില്‍ ഇടിഞ്ഞനിലയില്‍.
പൂമംഗലം പടിയൂര്‍ സമഗ്ര കോള്‍ക്കൃഷി വികസനം; ബണ്ടുറോഡും പോയി ഇനിയെന്ത് കോള്‍വികസനം ?
പുതുതായി നിര്‍മിക്കുന്ന ബണ്ടുറോഡ് മഴയില്‍ കുത്തിയൊലിച്ചുപോകുന്നു
പടിയൂര്‍: പൂമംഗലം പടിയൂര്‍ സമഗ്ര കോള്‍കൃഷി വികസനപദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന ബണ്ടുറോഡ് മഴയില്‍ താഴേക്കിടിഞ്ഞും പല ഭാഗത്തും കുത്തിയൊലിച്ചും പോകുന്നു. പടിയൂര്‍ പൂമംഗലം കോള്വികസനപദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന ബണ്ടാണ് മഴ സജീവ മായതോടെ അരികിടിയുകയും പല സ്ഥലത്തും കുത്തിയൊലിച്ചും പോകുന്നത്. ഇരിങ്ങാലക്കുട എംഎല്‍എയും മന്ത്രിയുമായിരുന്ന ആര്. ബിന്ദുവിന്റെ സമഗ്ര കാര്‍ഷിക വികസനപദ്ധതിയായ പച്ചക്കുടയില്‍ ഉള്‍പ്പെടുത്തി മൂന്നു കോടി രൂപ വകയിരുത്തിയാണ് 240 ഹെക്ടറോളം വിസ്തൃതി വരുന്ന പൂമംഗലം പടിയൂര്‍ കോള്‍ മേഖലയുടെ വികസനപദ്ധതി നടപ്പാക്കുന്നത്.
ഫെബ്രുവരി ആദ്യമായിരുന്നു ഇതിന്റെ ഉദ്ഘാടനം. പടിയൂര്‍ പൂമംഗലം പാടശേഖരത്തില്‍ 1.3 കിലോമീറ്റര്‍ ബണ്ടു റോഡ്, രണ്ട് സ്റ്റൂയിസുകള്, മനയ്ക്കല്‍ കോള്‍പ്പാടത്ത് 50 എച്ച്പി പമ്പുസെറ്റ്, എടക്കുളം പടിഞ്ഞാറേ പാടശേഖരത്തില്‍ 20 എച്ച്പി പമ്പുസെറ്റ്, പതിനൊന്നാം ചാല് മേഖലയില്‍ അഞ്ച് എച്ച്പി മോണോബ്ലോക്ക് പമ്പുസെറ്റ്, ഷണ്മുഖം കനാലില്‍ വിസിബി കം സ്റ്റൂയിസ് ട്രാന്‍സ്ഫോര്‍മര്‍ തുടങ്ങിയവയാണ് സമഗ്രപദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ 1.3 കിലോമീറ്ററില്‍ നിര്‍മിക്കുന്ന ബണ്ടുറോഡാണ് മഴ പെയ്തതോടെ ഇടിഞ്ഞുപോകുന്നത്. കാലവര്‍ഷം ശക്തമാകുന്നതോടെ ബണ്ട് മണ്ണിട്ടുയര്ത്തിയതെല്ലാം ഒലിച്ചുപോകുമെന്ന ആശങ്കയിലാണ് കര്‍ഷകരും പൊതുജനങ്ങളും.
ഗുണമേന്മയുള്ള മണ്ണിട്ട് ബണ്ട് ബലപ്പെടുത്താതെ വെറുതേ മണ്ണിട്ടുപോകുന്നതിനാലാണ് മഴ പെയ്യുമ്പോള്‍ ബണ്ട് കുത്തിയൊലിച്ചുപോകാന്‍ കാരണമെന്ന് ബിജെപി പടിയൂര്‍, പൂമംഗലം പഞ്ചായത്ത് കമ്മിറ്റികള്‍ കുറ്റപ്പെടുത്തി. തകര്‍ന്ന ബണ്ട് ഗുണനിലവാരത്തോടെ ഉടന്‍ പുനര്‍നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഇക്കാര്യമാവശ്യപ്പെട്ട് പടിയൂര്‍ പഞ്ചായത്തംഗം ബിനോയ് കോലാന്ത്ര ജില്ലാ കളക്ടര്‍ക്കും കെഎല്ഡിസിക്കും കൃഷി ഓഫീസര്‍ക്കും പരാതി നല്കി. എന്നാല്‍ മണ്ണ് ഒലിച്ചുപോകാതിരിക്കാന്‍ ബണ്ടിന്റെ ഇരുവശത്തും കയര്‍വലപ്പായ വിരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നെന്നും എന്നാല്‍ ഇടമഴ പെയ്തതാണ് തിരിച്ചടിയായതെന്നും പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി പറഞ്ഞു. ഒരുവശം പൂമഗലവും ഒരുവശം പടിയൂര്‍ പഞ്ചായത്തുമാണ് കയര്‍വലപ്പായ വിരിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും പ്രസിഡന്റ് അറിയിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വിരമിച്ചു
ക്രൈസ്റ്റ് കോളജിലെ തവനിഷിന്റെ തണല്‍ പദ്ധതി; സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
ജനകീയ മത്സ്യകൃഷി; ഒരു നെല്ലും ഒരു മീനും പദ്ധതിയുടെ ഭാഗമായി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
തൂഫാന് ദ നാര്‍ക്കോ ഹണ്ട്: ഒരൊറ്റ ദിവസം കൊണ്ട് 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു ആറ് പ്രതികള്‍ അറസ്റ്റില്‍
റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ കാര്‍ ഇടിച്ച് യുവാവ് മരിച്ചു
നഗരസഭയുടെ തെരുവുനായ ഷെല്‍ട്ടര്‍ നിര്‍മാണം; മൂര്‍ക്കനാട് കണ്ടെത്തിയ സ്ഥലം യോജിച്ചതല്ലെന്ന് നാട്ടുകാര്‍