ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തിന്റെ പുതിയ കളരി നിലയം നിര്‍മാണം ഭരണാനുമതി കാത്ത് ഭരണസമിതി
ഉണ്ണായിവാരിയര്‍ കലാനിലയത്തിന്റെ പുതിയ രൂപരേഖ.
സര്‍ക്കാര്‍ അനുവദിച്ച 25 ലക്ഷത്തിന്റെ ആദ്യഗഡു നിര്‍മാണച്ചുമതലയുള്ള കോസ്റ്റല്‍ ഏരിയ ഡിവലപ്മെന്റ് കോര്പറേഷന് കൈമാറി
ഇരിങ്ങാലക്കുട: കഥകളി അഭ്യാസത്തിനായി ഇരിങ്ങാലക്കുടയില്‍ ആരംഭിച്ച ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തിന് പുതിയ കളരി നിലയം നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതി കാത്ത് ഭരണസമിതി. 3.7 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി സര്‍ക്കാര്‍ അനുവദിച്ച 25 ലക്ഷത്തിന്റെ ആദ്യഗഡു നിര്‍മാണച്ചുമതല ഏറ്റെടുത്തിട്ടുള്ള കേരള സ്റ്റേറ്റ് കോസ്റ്റല്‍ ഏരിയ ഡിവലപ്മെന്റ് കോര്പറേഷന് കൈമാറി കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ പദ്ധതിക്ക് സാങ്കേതിക അനുമതി കിട്ടിയെങ്കിലും ഭരണാനുമതി ഇതുവരെ ലഭിച്ചിട്ടില്ല. ഇതിനായി കലാനിലയം അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനുമതി വൈകുകയായിരുന്നു.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ സാഹചര്യത്തില്‍ വൈകാതെ തന്നെ ഭരണാനുമതി നല്കി പണി ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കലാനിലയം സെക്രട്ടറി സതീഷ് വിമലന് പറഞ്ഞു. കേരള ശാകുന്തളം എന്ന് അറിയപ്പെടുന്ന നളചരിതം ആട്ടക്കഥയുടെ കര്‍ത്താവായ ഉണ്ണായിവാരിയരുടെ ജന്മഗൃഹം ഇരുന്ന ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം തെക്കേനടയിലാണ് കലാനിലയം പ്രവര്‍ത്തിക്കുന്നത്. 1955 ലാണ് കലാനിലയം സ്ഥാപിച്ചത്. കഥകളി അഭ്യാസത്തിനായി സര്‍ക്കാര്‍ നടത്തുന്ന രണ്ട് പരിശീലന കേന്ദ്രങ്ങളില്‍ ഒന്നാണ് കലാനിലയം. പരിതാപകരമായ അവസ്ഥയില്‍ നില്ക്കുന്ന കലാനിലയം ഓഡിറ്റോറിയം പൊളിച്ച് പുതിയ കളരി നിലയവും ഓഫീസ് കെട്ടിടവും നിര്‍മിക്കാനാണ് ഭരണസമിതി പദ്ധതി തയാറാക്കിയിരിക്കുന്നത്.
ആറന്മുള വാസ്തുവിദ്യാ ഗുരുകുലമാണ് കേരളീയ മാതൃകയില്‍ ഇതിനുള്ള രൂപരേഖ ഒരുക്കിയിരിക്കുന്നത്. മുന്‍വശത്തെ ജീര്‍ണാവസ്ഥയിലുള്ള ഓഡിറ്റോറിയം മാറ്റി ഇപ്പോള്‍ പിറകിലുള്ള ഓഫീസ് കെട്ടിടം മുന്നിലേക്ക് കൊണ്ടുവന്ന് അതിനുപിറകില്‍ കളരി എന്ന നിലയിലാണ് പുതിയ കെട്ടിടം ഒരുക്കുക. 4858 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കളരിനിലയത്തില്‍ 150 പേര്‍ക്ക് ഇരുന്ന് കളി വീക്ഷിക്കാവുന്ന തരത്തില്‍ കളരി സജ്ജീകരിക്കുന്നതോടൊപ്പം സ്റ്റേജ്, അണിയറ എന്നിവയുമുണ്ടാകും. ഇതിനോടുചേര്‍ന്നുതന്നെ നില്ക്കുന്ന ഓഫീസ് ഭാഗത്തിന്റെ താഴത്തെ നിലയില്‍ സെക്രട്ടറിയുടെ മുറിയും ഓഫീസും സജ്ജാക്കും. മുകളിലത്തെ നിലയില്‍ കോണ്‍ഫ്രന്‍സ് ഹാളും ചെയര്‍മാന്റെ മുറിയും പുതിയ കെട്ടിടത്തിലുണ്ടാകും.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വിരമിച്ചു
ക്രൈസ്റ്റ് കോളജിലെ തവനിഷിന്റെ തണല്‍ പദ്ധതി; സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
ജനകീയ മത്സ്യകൃഷി; ഒരു നെല്ലും ഒരു മീനും പദ്ധതിയുടെ ഭാഗമായി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
തൂഫാന് ദ നാര്‍ക്കോ ഹണ്ട്: ഒരൊറ്റ ദിവസം കൊണ്ട് 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു ആറ് പ്രതികള്‍ അറസ്റ്റില്‍
റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ കാര്‍ ഇടിച്ച് യുവാവ് മരിച്ചു
നഗരസഭയുടെ തെരുവുനായ ഷെല്‍ട്ടര്‍ നിര്‍മാണം; മൂര്‍ക്കനാട് കണ്ടെത്തിയ സ്ഥലം യോജിച്ചതല്ലെന്ന് നാട്ടുകാര്‍