ഡോണ്‍ബോസ്കോ വിദ്യാലയത്തില്‍ ലോക പരിസ്ഥിതിദിനം ആചരിച്ചു
ഡോണ്‍ബോസ്കോ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വനംവകുപ്പ് റിട്ടയേര്‍ഡ് ഐഎഫ്എസ് എം.ഐ. വര്‍ഗീസ് വിദ്യാര്‍ഥികള്‍ക്ക് വൃക്ഷതൈകള്‍ നല്‍കികൊണ്ട് ലോക പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ശോഭനമായ ഭാവിക്ക് സുരക്ഷിതമായ പരിസ്ഥിതിക്ക് പ്രകൃതിയോടൊപ്പം എന്ന ആശയത്തെ മുന്‍നിര്‍ത്തിക്കൊണ്ട് ഡോണ്‍ബോസ്കോ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു. വനംവകുപ്പ് റിട്ടയേര്‍ഡ് ഐഎഫ്എസ് എം.ഐ. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഭൂമിയുടെ സംരക്ഷണം ഒരു ദിനചര്യയില്‍ ഒതുങ്ങാതെ പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ഒരു ജീവിതശൈലിയായി മാറേണ്ടതിന്റെ ആവശ്യകതയെപറ്റി അദ്ദേഹം വിശദീകരിച്ചു. സ്കൂള്‍ റെക്ടര്‍ ഫാ. ഇമ്മാനുവല്‍ വട്ടക്കുന്നേല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഷിനോ കളപ്പുരയ്ക്കല്‍ സ്വാഗതവും അധ്യാപക പ്രതിനിധി ആന്മേരി പ്രിന്‍സ് നന്ദിയും പറഞ്ഞു. സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജിതിന് മൈക്കിള്‍, അഡ്മിനിസ്ട്രേറ്റര്‍ ഫാ. ഷിബു ഡേവിസ്, ആത്മീയാചാര്യന് ഫാ. സെബാസ്റ്റ്യന്‍ ഒറ്റപ്ലാക്കല്‍, എല്‍പി പ്രധാനധ്യാപിക ശോഭ ജെയിംസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പരിസ്ഥിതി ദിനാചരണം: സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം സെമിനാര്‍ നടത്തി
അവിട്ടത്തൂര്‍ സ്കൂളില്‍ പരിസ്ഥിതി ദിനാചരണം നടന്നു
കൈസ്റ്റ് നഗര്‍ റെസിഡന്റ്സ് അസോസിയേഷന് പ്രതീക്ഷാഭവനിൽ പരിസ്ഥിതി ദിനാചരണം നടത്തി
ലോക പരിസ്ഥിതി; ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു
തുറവന്‍കാട് ഊക്കന്‍ മെമ്മോറിയല്‍ സ്കൂള്‍ പരിസ്ഥിതി ദിനാചരണം
കാറളം വിഎച്ച്എസ്എസ് സ്കൂള്‍ ലോക പരിസ്ഥിതി ദിനാഘോഷം നടത്തി