പരിസ്ഥിതി ദിനാചരണം: സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം സെമിനാര്‍ നടത്തി
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ പരിസ്ഥിതിദിനാഘോഷത്തിന്റെ ഭാഗമായി പ്രിന്‍സിപ്പല്‍ ഡോ.സിസ്റ്റര്‍ ബ്ലെസി സിഎച്ച്എഫ് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എക്ക് വൃക്ഷതൈ നല്കുന്നു.
ഇരിങ്ങാലക്കുട: ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജില്‍ ‘കാലാവസ്ഥാവ്യതിയാനം പ്രതിരോധിക്കുന്നതിലൂടെയുള്ള ആവാസ വ്യവസ്ഥാ സംരക്ഷണം’ എന്ന വിഷയത്തില്‍ ബോട്ടണി വിഭാഗം സെമിനാര്‍ സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബ്ലെസി അധ്യക്ഷത നിര്‍വഹിച്ചു. മുഖ്യാതിഥിയും പ്രഭാഷകനുമായ പ്രഫ. ഡോ. ജോബി പോള്‍ ക്ലാസ് നയിച്ചു. ആവാസവ്യവസ്ഥാ സംരക്ഷണത്തിന്റെ നൂതന മാര്‍ഗങ്ങള്‍ക്ക് സെമിനാറില്‍ ഊന്നല്‍ നല്കി. ബോട്ടണി വിഭാഗം മേധാവി ഡോ. ആല്‍ഫ്രെഡ് ജോ സ്വാഗതവും ബോട്ടണി വിഭാഗം അധ്യാപിക ഡോ.കെ.എസ്. ഐശ്വര്യ നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

അവിട്ടത്തൂര്‍ സ്കൂളില്‍ പരിസ്ഥിതി ദിനാചരണം നടന്നു
കൈസ്റ്റ് നഗര്‍ റെസിഡന്റ്സ് അസോസിയേഷന് പ്രതീക്ഷാഭവനിൽ പരിസ്ഥിതി ദിനാചരണം നടത്തി
ലോക പരിസ്ഥിതി; ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു
ഡോണ്‍ബോസ്കോ വിദ്യാലയത്തില്‍ ലോക പരിസ്ഥിതിദിനം ആചരിച്ചു
തുറവന്‍കാട് ഊക്കന്‍ മെമ്മോറിയല്‍ സ്കൂള്‍ പരിസ്ഥിതി ദിനാചരണം
കാറളം വിഎച്ച്എസ്എസ് സ്കൂള്‍ ലോക പരിസ്ഥിതി ദിനാഘോഷം നടത്തി