കനത്ത മഴയില്‍ മരം വീണ് സ്കൂട്ടര്‍ യാത്രികന് മരിച്ചു
മരണമടഞ്ഞ മണികണ്ഠന്.
ഇരിങ്ങാലക്കുട: കനത്ത മഴയില്‍ എസ്എന്‍ പുരം പോഴങ്കാവില്‍ റോഡരികിലെ മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികന് മരിച്ചു. വെള്ളാങ്കല്ലൂര്‍ കാരുമാത്ര സ്വദേശി ബ്ലാഹയില്‍ ഇല്ലം നാരായണന് നമ്പൂതിരി മകന് മണികണ്ഠന് നമ്പൂതിരി (60) യാണ് മരിച്ചത്. എസ്എന്‍ പുരത്തുള്ള കുടുംബ ക്ഷേത്രത്തിലെ ശാന്തിക്കാരനാണ്. ഇന്നലെ രാവിലെ ഇന്നലെ രാവിലെ 9.30 ഓടെ എസ്എന്‍ പുരം പി. വെമ്പല്ലൂര്‍ റോഡില്‍ പോഴങ്കാവില്‍ വട്ടാ4ണ് അപകടം ഉണ്ടായത്. ഇദ്ദേഹം സ്കൂട്ടറില്‍ വന്നുകൊണ്ടിരിക്കെ കനത്ത മഴയില്‍ റോഡരികിലെ വാകമരം കടപുഴകി ദേഹത്തേക്ക് വീഴുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും. ഭാര്യ- ശ്രീലത, മക്കള്‍- കൃഷ്ണപ്രസാദ്, അര്ജുന്പ്രസാദ്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വിപണനം; ഇരിങ്ങാലക്കുടയില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍ പിടിയില്‍
ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബില്‍ പരിസ്ഥിതിദിനം ആഘോഷിച്ചു
പടിയൂര്‍ പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു
താണിശേരി എല്‍എഫ് എല്‍പി സ്കൂളില്‍ ലോക പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു
ജെസിഐ ഇരിങ്ങാലക്കുട പരിസ്ഥിതിദിനാചരണം നടത്തി