ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെ ഇരിങ്ങാലക്കുട നാഷണല്‍ സ്കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു
പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഫെഡറല്‍ ബാങ്ക് മാനേജര്‍ സി. ജൂഡി ജോണി നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മാനേജ്മെന്റ് പ്രതിനിധി വി.പി.ആര്. മേനോന് മാവിന്‍തൈകള്‍ നല്കുന്നു.
ഇരിങ്ങാലക്കുട: നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പരിസ്ഥിതി ദിനാചരണം ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചു. നഗരസഭാ കൗണ്‍സിലര്‍ ശ്രീലക്ഷ്മി മനോജ് പരിസ്ഥിതി ദിന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഇരിങ്ങാലക്കുട ഫെഡറല്‍ ബാങ്ക് മാനേജര്‍ ജൂഡി ജോണി സി മാവിന്‍തൈകള്‍ സ്കൂള്‍ മാനേജ്മെന്റ് പ്രതിനിധി വി.പി. ആര് മേനോന് നല്‍കുകയും നാഷണല്‍ സര്‍വ്വീസ് സ്കീം വളണ്ടിയേഴ്സ് വിവിധ സ്ഥലങ്ങളില്‍ മാവിന് തൈകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു. സ്കൂള്‍ മാനേജര്‍ രുക്മണി രാമചന്ദ്രന്, പിടിഎ പ്രസിഡന്റ് വി.ബി. അനിത്ത്, പ്രിന്‍സിപ്പല്‍ കെ.പി. സീന, തന്വി, വിവസ്വാന് എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നാമഹേതുക തിരുനാൾ ആശംസകൾ
ജനറല്‍ ആശുപത്രിക്ക് ദേശീയ അംഗീകാരം; സൂപ്രണ്ടിനേയും ജീവനക്കാരെയും അഭിനന്ദിച്ച് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഏഷ്യന്‍ സാംബോ ജുജിത്സു ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് അല്‍ബാബ് സെന്‍ട്രല്‍ സ്കൂള്‍ വിദ്യാര്‍ഥി വി.എസ്. മുഹമ്മദ് ഷിഫാന്
സബ് രജസ്ട്രാര്‍ ഓഫീസിലേക്ക് വീല്‍ ചെയര്‍ സംഭാവന നല്കി
പിഎം ശ്രീ ദേശീയ വിദ്യാഭ്യാസനയം പ്രാവര്‍ത്തികമാക്കാനുള്ള പ്രവേശന കവാടമാണെന്ന് സിപിഐ
വെള്ളാനി കോള്‍പ്പാടത്ത് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു