അഖില കേരള ശാസ്താംപ്പാട്ട് കലാകാര സംഘം സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചു
ഇ. രമേശന് (പ്രസിഡന്റ്), സന്ദീപ് നെടുമ്പാള്‍ (സെക്രട്ടറി).
ഇരിങ്ങാലക്കുട: അഖില കേരള ശാസ്താംപ്പാട്ട് കലാകാര സംഘം സംസ്ഥാന സമ്മേളനം തൃശൂര്‍ കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ എ. പ്രസാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഇ. രമേശന് അധ്യക്ഷത വഹിച്ചു. ആവണങ്ങാട്ട് കളരി നല്കുന്ന അയ്യപ്പജ്യോതി പുരസ്ക്കാരവും മണത്തല ദേവാശാന് സ്മരണയ്ക്കു നല്കുന്ന തത്വമസി പുരസ്കാര സമര്‍പ്പണവും അദ്ദേഹം നിര്‍വഹിച്ചു.
ക്ഷേത്ര വാദ്യ കലാ അക്കാദമി സംസ്ഥാന പ്രസിഡന്റ് അന്തിക്കാട് പത്മനാഭന്, തിരുവമ്പാടി ദേവസ്വം ജോയിന്റ് സെക്രട്ടറി പി. രാധാകൃഷ്ണന്, സംസ്ഥാന രക്ഷാധികാരി വേണു ആശാന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജനറല്‍ സെക്രട്ടറി ജനാര്ദ്ദനന് മണത്തല സ്വാഗതവും പുതിയ സെക്രട്ടറി സന്ദീപ് നെടുമ്പാള്‍ നന്ദിയും രേഖപെടുത്തി. പുതിയ ഭാരവാഹികളായി പ്രസിഡന്റ് ഇ. രമേശന്, സെക്രട്ടറി സന്ദീപ് നെടുമ്പാള്‍, ട്രഷറര്‍ ദിനേശന് കൈനൂര്‍ എന്നിവരെ തെരഞ്ഞെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നാമഹേതുക തിരുനാൾ ആശംസകൾ
ജനറല്‍ ആശുപത്രിക്ക് ദേശീയ അംഗീകാരം; സൂപ്രണ്ടിനേയും ജീവനക്കാരെയും അഭിനന്ദിച്ച് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഏഷ്യന്‍ സാംബോ ജുജിത്സു ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് അല്‍ബാബ് സെന്‍ട്രല്‍ സ്കൂള്‍ വിദ്യാര്‍ഥി വി.എസ്. മുഹമ്മദ് ഷിഫാന്
സബ് രജസ്ട്രാര്‍ ഓഫീസിലേക്ക് വീല്‍ ചെയര്‍ സംഭാവന നല്കി
പിഎം ശ്രീ ദേശീയ വിദ്യാഭ്യാസനയം പ്രാവര്‍ത്തികമാക്കാനുള്ള പ്രവേശന കവാടമാണെന്ന് സിപിഐ
വെള്ളാനി കോള്‍പ്പാടത്ത് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു