സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടപ്പാക്കണം; കെപിഎംഎസ്
കെപിഎംഎസ് ഇരിങ്ങാലക്കുട യൂണിയന് ജനറല്‍ ബോഡി യോഗം കെപിഎംഎസ് സംസ്ഥാന ട്രഷറര്‍ പി.എ. അജയഘോഷ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സര്‍ക്കാര്‍ സര്‍വീസ് സേവന മേഖലകളില്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടപ്പാക്കണമെന്ന് കെപിഎംഎസ് സംസ്ഥാന ട്രഷറര്‍ പി.എ. അജയഘോഷ് പറഞ്ഞു. ഇരിങ്ങാലക്കുട ഏരിയ യൂണിയന് ജനറല്‍ ബോഡിയോഗം പി.കെ. ചാത്തന് മാസ്റ്റര്‍ സ്മാരക മന്ദിരത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ പ്രാതിനിത്യം ഉറപ്പാക്കുവാന്‍ സിവില്‍ സര്‍വീസ് സ്റ്റേറ്റ് സബോര്‍ഡിനേറ്റ് ആക്ട് 17 അനുസരിച്ച് വിഭാവനം ചെയ്യുന്നുണ്ട്.
ഭരണഘടന ഉറപ്പുവരുത്തുന്ന നിയമ പരിരക്ഷയെ കാറ്റില്‍ പറത്തിയാണ് ഈ ജനവിഭാഗത്തോട് മുന്‍ സര്‍ക്കാര്‍ ക്രൂരത കാട്ടിയത്. പട്ടികജാതി വിഭാഗങ്ങളുടെ തുല്യത ഉറപ്പുവരുത്തുവാന്‍ വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ സര്‍ക്കാര്‍ നയം സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂണിയന് പ്രസിഡന്റ് രഞ്ജിത്ത് കെ.വി. അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എന്‍.യു. ഉമേഷ്, യൂണിയന് സെക്രട്ടറി പി.സി. ചന്ദ്രന്, വി.എം. ലളിത, കെ.സി. സന്തോഷ് എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നാമഹേതുക തിരുനാൾ ആശംസകൾ
ജനറല്‍ ആശുപത്രിക്ക് ദേശീയ അംഗീകാരം; സൂപ്രണ്ടിനേയും ജീവനക്കാരെയും അഭിനന്ദിച്ച് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഏഷ്യന്‍ സാംബോ ജുജിത്സു ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് അല്‍ബാബ് സെന്‍ട്രല്‍ സ്കൂള്‍ വിദ്യാര്‍ഥി വി.എസ്. മുഹമ്മദ് ഷിഫാന്
സബ് രജസ്ട്രാര്‍ ഓഫീസിലേക്ക് വീല്‍ ചെയര്‍ സംഭാവന നല്കി
പിഎം ശ്രീ ദേശീയ വിദ്യാഭ്യാസനയം പ്രാവര്‍ത്തികമാക്കാനുള്ള പ്രവേശന കവാടമാണെന്ന് സിപിഐ
വെള്ളാനി കോള്‍പ്പാടത്ത് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു