ഫെയര്‍ വാല്യൂ പുനര്‍നിര്‍ണയം കോണ്‍ഗ്രസ് വിജയദിനം ആഘോഷിച്ചു
എടതിരിഞ്ഞി വില്ലേജിലെ അശാസ്ത്രീയമായ ഫെയര്‍വാല്യു പുനര്‍നിര്‍ണയിച്ചുകൊണ്ട് വിജ്ഞാപനം ഇറക്കിയതില്‍ പടിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി എടതിരിഞ്ഞി പോസ്റ്റ് ഓഫീസ് സെന്ററില്‍ നടത്തിയ വിജയ ദിനം ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു.
എടതിരിഞ്ഞി: എടതിരിഞ്ഞി വില്ലേജിലെ അശാസ്ത്രീയമായ ഫെയര്‍വാല്യു പുനര്‍നിര്‍ണയിച്ചുകൊണ്ട് വിജ്ഞാപനം ഇറക്കിയ സര്‍ക്കാരിനും റവന്യൂ ഡിപ്പാര്‍ട്ട്മെന്റിനും ജില്ലാ കളക്ടര്‍ക്കും അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് പടിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എടതിരിഞ്ഞി പോസ്റ്റ് ഓഫീസ് സെന്ററില്‍ വിജയദിനം ആഘോഷിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു.
പടിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എ.ഐ. സിദ്ധാര്ഥന് അധ്യക്ഷത വഹിച്ചു. കെപിസിസി മുന്‍ അംഗം ഐ.കെ. ശിവജ്ഞാനം, കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി കെ.കെ. ഷൗക്കത്തലി, പഞ്ചായത്തംഗം ഹാജിറ റഷീദ്, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് പി.കെ. ഷിനോബ്, മണ്ഡലം വൈസ് പ്രസിഡന്റ് ഒ.എന്‍. ഹരിദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മണ്ഡലം ഭാരവാഹികളായ എം.സി. നീലാംബരന്‍, ടി.കെ. സുരേന്ദ്രന്, എ.എം. അശോകന്, എ.ഡി. റാഫേല്‍, ബാബു അറക്കല്‍, പി.എസ്. ജയരാജ്, സുബ്രഹ്മണ്യന്, ജയ ബാലന് തുടങ്ങിയവര്‍ നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നാമഹേതുക തിരുനാൾ ആശംസകൾ
ജനറല്‍ ആശുപത്രിക്ക് ദേശീയ അംഗീകാരം; സൂപ്രണ്ടിനേയും ജീവനക്കാരെയും അഭിനന്ദിച്ച് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഏഷ്യന്‍ സാംബോ ജുജിത്സു ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് അല്‍ബാബ് സെന്‍ട്രല്‍ സ്കൂള്‍ വിദ്യാര്‍ഥി വി.എസ്. മുഹമ്മദ് ഷിഫാന്
സബ് രജസ്ട്രാര്‍ ഓഫീസിലേക്ക് വീല്‍ ചെയര്‍ സംഭാവന നല്കി
പിഎം ശ്രീ ദേശീയ വിദ്യാഭ്യാസനയം പ്രാവര്‍ത്തികമാക്കാനുള്ള പ്രവേശന കവാടമാണെന്ന് സിപിഐ
വെള്ളാനി കോള്‍പ്പാടത്ത് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു