കൃഷിഭവന് ഇരിങ്ങാലക്കുട നഗരസഭ ഭാരതീയ പ്രകൃതി കൃഷി പദ്ധതി പരിശീലന പരിപാടി സംഘടിപ്പിച്ചു
കൃഷിഭവന് ഇരിങ്ങാലക്കുട നഗരസഭ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പരിശീലന പരിപാടി നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ. വി.സി. വര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കൃഷിഭവന് ഇരിങ്ങാലക്കുട നഗരസഭ ഭാരതീയ പ്രകൃതി കൃഷി പദ്ധതി പരിശീലന പരിപാടി സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട കൃഷി ഭവനില്‍ നടന്ന പരിപാടി നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ. വി.സി. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തോംസണ്‍ ചിരിയങ്കണ്ടത്ത് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പി.വി. ശിവകുമാര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
ഇരിങ്ങാലക്കുട കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാജിത ഫഹ്മാന്‍ ജൈവ ഉല്പാദന ഉപാധികളുടെ വിതരണം നടത്തി. ഇരിങ്ങാലക്കുട കൃഷി ഭവന് കൃഷി അസിസ്റ്റന്റ് പി.എസ്. വിജയകുമാര്‍ പരിശീലന ക്ലാസ് നയിച്ചു. ഇരിങ്ങാലക്കുട കൃഷി ഫീല്‍ഡ് ഓഫീസര്‍ എം.ആര്. അജിത്കുമാര്‍ സ്വാഗതവും ഇരിങ്ങാലക്കുട കൃഷിഭവന് അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എം.കെ. ഉണ്ണി നന്ദിയും പറഞ്ഞു. തുടര്‍ന്ന് പച്ചക്കറിവിത്ത് വിതരണവും നടന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗും എല്‍ ആന്‍ഡ് ടി എഡ്യൂടെക്കും തമ്മില്‍ ധാരണാപത്രം
പാദുവാനഗര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാള് 14ന്
വെള്ളക്കെട്ട് ഭീഷണി; കോന്തിപുലം താത്കാലിക തടയണ പൊളിച്ചുനീക്കി
എന്‍.ആര്. കോച്ചന് നാലാം ചരമവാര്‍ഷിക ദിനാചരണവും കര്‍ഷക തൊഴിലാളികള്‍ക്കുള്ള അവാര്‍ഡ് സമര്‍പ്പണവും സംഘടിപ്പിച്ചു
മഴയില്‍ ഒഴുകിയെത്തുന്ന മാലിന്യം; ഇരിങ്ങാലക്കുട ട്രഞ്ചിംഗ് ഗ്രൗണ്ടിന് സമീപം ജനജീവിതം ദുരിതത്തില്‍
കനത്ത മഴ; കിണര്‍ ഇടിഞ്ഞുതാഴ്ന്നു, ഫയര്‍ സ്റ്റേഷന്റെ മതിലിന്റെ ഒരു ഭാഗം വീണു