പൂര്‍വവിദ്യാര്‍ഥിയുടെ സോഫ്റ്റ്വെയറില് ഡിജിറ്റല്‍ വോട്ടെടുപ്പ്; ഭാരതീയ വിദ്യാഭവനില്‍ മാതൃകയായി സ്കൂള്‍ തെരഞ്ഞെടുപ്പ്
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ നടന്ന സ്കൂള്‍ പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ പൂര്‍വവിദ്യാര്‍ഥി പ്രണവ് ബി. മേനോന് വികസിപ്പിച്ച സോഫ്റ്റ്വെയര് സംവിധാനത്തിലൂടെ വോട്ട് രേഖപ്പെടുത്തുന്ന വിദ്യാര്‍ഥി.
ഇരിങ്ങാലക്കുട: ജനാധിപത്യ മൂല്യങ്ങള്‍ വിദ്യാര്‍ഥികളില്‍ വളര്‍ത്തുന്നതിനൊപ്പം സാങ്കേതികവിദ്യയുടെ സാധ്യതകളും പരിചയപ്പെടുത്തി ഭാരതീയ വിദ്യാഭവനില്‍ നടന്ന സ്കൂള്‍ പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി. ക്ലിക്ക് ആന്‍ഡ് ക്ലിഞ്ച് 2026 എന്ന പേരില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പില്‍ സ്കൂളിന്റെ പൂര്‍വവിദ്യാര്‍ഥിയായ പ്രണവ് ബി. മേനോന് വികസിപ്പിച്ച സോഫ്റ്റ്വെയര് സംവിധാനത്തിലൂടെയാണ് വോട്ടെടുപ്പ് നടത്തിയത്. ആറാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ വോട്ട് രേഖപ്പെടുത്തി.
പരമ്പരാഗത ബാലറ്റ് രീതിക്ക് പകരം സാങ്കേതികവിദ്യയുടെ സഹായത്തോടെ സുതാര്യവും വേഗമേറിയതുമായ തെരഞ്ഞെടുപ്പ് പ്രക്രിയ നടപ്പാക്കിയതാണ് പരിപാടിയുടെ പ്രത്യേകത. തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ഥികള്‍ക്ക് തങ്ങളുടെ കാഴ്ചപ്പാടുകളും പദ്ധതികളും അവതരിപ്പിക്കാനായി മീറ്റ് ദ കാന്‍ഡിഡേറ്റ് പരിപാടിയും സംഘടിപ്പിച്ചു. ഇതിലൂടെ വിദ്യാര്‍ഥികള്‍ക്ക് ജനാധിപത്യ പ്രക്രിയയുടെ വിവിധ ഘട്ടങ്ങള്‍ നേരിട്ട് അനുഭവിച്ചറിയാന്‍ അവസരം ലഭിച്ചു. വോട്ടെടുപ്പിന്റെ അടിസ്ഥാനത്തില്‍ നീരവ് വിജിത്കുമാര്‍, എന്‍.എന്‍. പൗര്‍ണമി എന്നിവരെ സ്കൂള്‍ ലീഡര്‍മാരായും അനിരുദ്ധ്, പാര്‍വതി എന്നിവരെ അസിസ്റ്റന്റ് ലീഡര്‍മാരായും തെരഞ്ഞെടുത്തു.
പ്രിന്‍സിപ്പല്‍ ബിജു ഗീവര്‍ഗീസ്, വൈസ് പ്രിന്‍സിപ്പല്‍മാരായ സുജാത രാമനാഥന്, ഗിരിജ മേനോന് എന്നിവര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. അധ്യാപകരായ അഞ്ജു കെ. രാജഗോപാല്‍, നിഷ നായര്‍, വി.പി. പ്രിയ, ഫ്ളോറി ഫ്രാന്‍സിസ്, ലക്ഷ്മി ഗിരീഷ് എന്നിവരും സംഘാടനത്തിന് പിന്തുണ നല്കി. പൂര്‍വവിദ്യാര്‍ഥി വികസിപ്പിച്ച സോഫ്റ്റ്വെയര് ഉപയോഗിച്ച് തെരഞ്ഞെടുപ്പ് വിജയകരമായി സംഘടിപ്പിച്ചതിലൂടെ വിദ്യാര്‍ഥികളുടെ സാങ്കേതിക മികവും സ്ഥാപനത്തിന്റെ നവീനസമീപനവും ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടതായി അധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വായനയുടെ നിറവില്‍ അമ്പിളി ടീച്ചറിന്റെ അഞ്ചാം പുസ്തകം
ഫിഫ വേള്‍ഡ് കപ്പ്; അവിട്ടത്തൂര്‍ എല്‍ബിഎസ്എം സ്കൂള്‍ വിളംബര മത്സരം സംഘടിപ്പിച്ചു
ചെളിക്കുളത്തില്നിന്ന് ആശ്വാസത്തിലേക്ക് ജനറല്‍ ആശുപത്രി പരിസരം സഞ്ചാരയോഗ്യമാക്കി
ശാന്തിനികേതനില്‍ വായനാദിനം ആചരിച്ചു
വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലിഷ് മീഡിയം സ്കൂളില്‍ വായനാദിനം ആഘോഷിച്ചു
കൂടല്‍മാണിക്യം തിരുവുത്സവം: വരവു ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു