അപകടക്കെണിയായ കാട്ടൂര്‍ പുത്തന്‍തോട് റോഡ്; പരിശോധിക്കാന്‍ കിഫ്ബി ഉദ്യോഗസ്ഥരെത്തി
കാട്ടൂര്‍ പുത്തന്‍തോട് പൊതുമരാമത്ത് കിഫ്ബി റോഡിന്റെ ശോച്യാവസ്ഥ വിലയിരുത്താനെത്തിയ കിഫ്ബി ഉദ്യോഗസ്ഥര്‍ പഞ്ചായത്തംഗങ്ങളുമായി ചര്‍ച്ച നടത്തുന്നു.
കാട്ടൂര്‍: കുണ്ടും കുഴികളുമായി അപകടക്കെണിയായി മാറിയ കാട്ടൂര്‍ പുത്തന്‍തോട് പൊതുമരാമത്ത് കിഫ്ബി റോഡിന്റെ ശോച്യാവസ്ഥ പരിശോധിക്കാന്‍ കിഫ്ബി ഉദ്യോഗസ്ഥസംഘം സ്ഥലത്തെത്തി. നിരവധി വാഹനാപകടങ്ങള്‍ക്ക് കാരണമായ റോഡിന്റെ ദുരവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന ജനപ്രതിനിധികളുടെ ആവശ്യത്തെ തുടര്‍ന്നാണ് പരിശോധന. കാട്ടൂര്‍ ബസാറിന് സമീപമുള്ള റോഡിന്റെ തകര്‍ന്ന ഭാഗങ്ങള്‍ പുനരുദ്ധരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തംഗങ്ങളായ എ.എസ്. ഹൈദ്രോസ്, ജയ്ഹിന്ദ് രാജന്, സി.എല്‍. ജോയ് എന്നിവര്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എയ്ക്ക് പരാതി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരമാണ് കിഫ്ബി എറണാകുളം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷിബുവിന്റെയും തൃശൂര്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ പ്രിയയുടെയും നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്. കാട്ടൂര്‍ ബസാര്‍ സെന്റര്‍ മുതല്‍ പൊട്ടക്കടവ് പാലം വരെയുള്ള ഭാഗത്ത് റോഡ് വലിയ കുഴികളാലും തകര്‍ച്ചകളാലും യാത്രാദുരിതം സൃഷ്ടിക്കുകയാണ്. ദിവസേന നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഈ റോഡില്‍ ഇതിനകം നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടതായി നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ ഡിസംബറില്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കുഴികള്‍ താല്‍ക്കാലികമായി അടച്ചിരുന്നെങ്കിലും പിന്നീട് സ്ഥിരം പരിഹാര നടപടികളൊന്നും ഉണ്ടായില്ലെന്ന് പഞ്ചായത്തംഗങ്ങള്‍ ചൂണ്ടിക്കാട്ടി. കരുവന്നൂര്‍ വലിയപാലം ബണ്ട് റോഡില്‍നിന്ന് കാറളം, കാട്ടൂര്‍ക്കടവ്, നെടുമ്പുര വഴി കാട്ടൂര്‍ ബസാറിലെത്തുന്ന പ്രധാന ഗതാഗത പാതയായതിനാല്‍ റോഡിന്റെ നവീകരണം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. റോഡിന്റെ നിലവിലെ സ്ഥിതി വിലയിരുത്തിയ ഉദ്യോഗസ്ഥര്‍ അറ്റകുറ്റപ്പണികളും തുടര്‍ന്നുള്ള റീടാറിംഗ് പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കിയതായി പഞ്ചായത്തംഗങ്ങള്‍ അറിയിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ