ഓണത്തിന് വിഷരഹിത പൂക്കളുമായി വിദ്യാര്‍ഥികളുടെ ഹരിത വിപ്ലവം
ഓണത്തിന് ഒരു കൂട പൂവ് പദ്ധതിയുടെ ഭാഗമായി കാറളം വിഎച്ച്എസ്ഇ അഗ്രികള്‍ച്ചര്‍ വിഭാഗവും എന്‍എസ്എസ് യൂണിറ്റും സംയുക്തമായി നടപ്പാക്കുന്ന പൂകൃഷി പദ്ധതിയുടെ ഉദ്ഘാടനം സ്കൂള്‍ പ്രിന്‍സിപ്പല്‍ ജെ.എസ്. വീണ നിര്‍വഹിക്കുന്നു.
കാറളം: ഓണക്കാലത്ത് പൂക്കളത്തിനായി വിപണിയില്‍ നിന്ന് രാസവസ്തുക്കള്‍ തളിച്ച പൂക്കള്‍ വാങ്ങുന്ന പതിവിന് പകരം സ്വന്തം കൈകൊണ്ട് വളര്‍ത്തിയ വിഷരഹിത നാടന്‍ പൂക്കള്‍ ഉപയോഗിക്കണമെന്ന സന്ദേശവുമായി കാറളം വിഎച്ച്എസ്ഇ അഗ്രികള്‍ച്ചര്‍ വിഭാഗവും എന്‍എസ്എസ് യൂണിറ്റും കൈകോര്‍ക്കുന്നു. ഓണത്തിന് ഒരു കൂട പൂവ് എന്ന പദ്ധതിയിലൂടെ സ്കൂള്‍ ക്യാമ്പസ് നിറയെ പൂക്കളുടെ വസന്തകാലം ഒരുക്കുന്നതിനാണ് തുടക്കമായത്. പദ്ധതിയുടെ ഉദ്ഘാടനം സ്കൂള്‍ പ്രിന്‍സിപ്പല്‍ ജെ.എസ്. വീണ നിര്‍വഹിച്ചു.
പരിസ്ഥിതി സൗഹൃദമായ ഓണാഘോഷം പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ തന്നെ വിവിധയിനം നാടന്‍ പൂച്ചെടികള്‍ നട്ടുവളര്‍ത്തും. ഓണക്കാലമാകുമ്പോഴേക്കും സ്കൂള്‍ മുറ്റവും വിദ്യാര്‍ഥികളുടെ വീടുകളും വിഷരഹിത പൂക്കളുടെ നിറച്ചാര്‍ത്തില്‍ അണിഞ്ഞൊരുങ്ങുകയാണ് ലക്ഷ്യം. പൂക്കളുടെ കൃഷിയിലൂടെ കാര്‍ഷിക സംസ്കാരത്തോടും പ്രകൃതിയോടും വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ അടുപ്പം വളര്‍ത്താനും പദ്ധതി സഹായകമാകും. അഗ്രികള്‍ച്ചര്‍ വിഭാഗം അധ്യാപകരായ ആതിര സത്യന്, എന്‍.ജി. ശ്രീജ, പി.കെ. സജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വായനയുടെ നിറവില്‍ അമ്പിളി ടീച്ചറിന്റെ അഞ്ചാം പുസ്തകം
ഫിഫ വേള്‍ഡ് കപ്പ്; അവിട്ടത്തൂര്‍ എല്‍ബിഎസ്എം സ്കൂള്‍ വിളംബര മത്സരം സംഘടിപ്പിച്ചു
ചെളിക്കുളത്തില്നിന്ന് ആശ്വാസത്തിലേക്ക് ജനറല്‍ ആശുപത്രി പരിസരം സഞ്ചാരയോഗ്യമാക്കി
ശാന്തിനികേതനില്‍ വായനാദിനം ആചരിച്ചു
വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലിഷ് മീഡിയം സ്കൂളില്‍ വായനാദിനം ആഘോഷിച്ചു
കൂടല്‍മാണിക്യം തിരുവുത്സവം: വരവു ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു