വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലിഷ് മീഡിയം സ്കൂളില്‍ വായനാദിനം ആഘോഷിച്ചു
വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ സംഘടിപ്പിച്ച വായനാദിനം കവയിത്രിയും അധ്യാപികയുമായ ലിസ ഷാജി ഉദ്ഘാടനം ചെയ്യുന്നു.
വെള്ളാനി: സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലിഷ് മീഡിയം സ്കൂളില്‍ നടന്ന വായനാദിനം കവയിത്രിയും അധ്യാപികയുമായ ലിസ ഷാജി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ അഡ്മിസ്ട്രേറ്റര്‍ സിസ്റ്റര്‍ റോസി ഒപി അധ്യക്ഷത വഹിച്ചു. വായനാ ശീലം അന്യമായികൊണ്ടിരിക്കുന്ന പുതു തലമുറക്ക് വായനയുടെ പ്രാധാന്യത്തെ മനസിലാക്കികൊടുക്കുകയും പി.എന്‍. പണിക്കരെയും കുഞ്ഞുണ്ണി മാഷിനേയും അനുസ്മരിച്ചുകൊണ്ടും ഉദ്ഘാടനവേളയില്‍ ലിസ ഷാജി സംസാരിച്ചു. സിസ്റ്റര്‍ റോസി ഒപി, സ്റ്റാഫ് സെക്രട്ടറി വി.ആര്. രജിത എന്നിവര്‍ വായനാദിന സന്ദേശം നല്കി. വിശിഷ്ടാതിഥിക്ക് സിസ്റ്റര്‍ റോസി ഒപി സ്നേഹോപഹാരം നല്കി ആദരിച്ചു. വിശിഷ്ടാതിഥിയുടെ കവിതാസമാഹാരം സ്കൂള്‍ ലൈബ്രറിയിലേക്ക് വേണ്ടി പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജിസ്മരിയ ഒപി ഏറ്റുവാങ്ങി. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വായനയുടെ നിറവില്‍ അമ്പിളി ടീച്ചറിന്റെ അഞ്ചാം പുസ്തകം
ഫിഫ വേള്‍ഡ് കപ്പ്; അവിട്ടത്തൂര്‍ എല്‍ബിഎസ്എം സ്കൂള്‍ വിളംബര മത്സരം സംഘടിപ്പിച്ചു
ചെളിക്കുളത്തില്നിന്ന് ആശ്വാസത്തിലേക്ക് ജനറല്‍ ആശുപത്രി പരിസരം സഞ്ചാരയോഗ്യമാക്കി
ശാന്തിനികേതനില്‍ വായനാദിനം ആചരിച്ചു
കൂടല്‍മാണിക്യം തിരുവുത്സവം: വരവു ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു
2026 ലെ ഫിഫ വേള്‍ഡ് കപ്പിനോടനുബന്ധിച്ച് 1 മില്യണ്‍ തൂഫാന് ഗോള്‍സ്;കരാഞ്ചിറ സെന്റ് ജോര്‍ജസ് സിയുപി സ്കൂളില്‍ ക്യാമ്പയിന് നടത്തി