ശബ്ദമില്ലാത്തവരുടെ ശബ്ദമാണ് ദീപിക: ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹൈസ്കൂളില്‍ ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ രൂതാതല ഉദ്ഘാടനം ദീപിക ദിനപത്രത്തിന്റെ കോപ്പി വിദ്യാര്‍ഥി പ്രതിനിധി പി.ബി. ഡേവിഡിന് നല്‍കികൊണ്ട് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിക്കുന്നു. വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ, സ്കൂള്‍ മാനേജര്‍ റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, ദീപിക എഡിറ്റിംഗ് കോഡിനേറ്റര്‍ ഫാ. റിന്റോ പയ്യപ്പിള്ളി, ഹെഡ്മിസ്ട്രസ് റീജ ജോസ് എന്നിവര്‍ സമീപം.
ഇരിങ്ങാലക്കുട: സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും കര്‍ഷകരുടെയും സാധാരണ ജനങ്ങളുടെയും പ്രശ്നങ്ങള്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയിലൂടെ ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറിയ പത്രമുത്തശിയാണ് ദീപികയെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ രൂപതാതല ഉദ്ഘാടനം ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹൈസ്കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ബിഷപ്പ്. വാര്‍ത്തകള്‍ വേഗത്തില്‍ ലഭിക്കുന്ന ഡിജിറ്റല്‍ കാലഘട്ടത്തിലാണെങ്കിലും ആധികാരികവും വിശ്വാസ്യതയുള്ളതുമായ വിവരങ്ങള്‍ ലഭിക്കാന്‍ ദിനപത്ര വായനയ്ക്ക് ഇന്നും വലിയ പ്രാധാന്യമുണ്ട്.
വിദ്യാര്‍ഥികളിലും യുവജനങ്ങളിലും വായനാശീലം വളര്‍ത്തുന്നതിലൂടെ ഭാഷാപരമായ മികവും സാമൂഹിക അവബോധവും വര്‍ധിപ്പിക്കാന്‍ കഴിയും. സമൂഹത്തില്‍ നടക്കുന്ന ആനുകാലിക സംഭവവികാസങ്ങളും പൊതുപ്രശ്നങ്ങളും അറിയുമ്പോഴാണ് ഓരോരുത്തരും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരുന്നത്. വാര്‍ത്തകളും വിശകലനങ്ങളും വായിക്കുന്നതിലൂടെ ജനാധിപത്യബോധവും സാമൂഹിക പ്രതിബദ്ധതയും വളരുന്നു. അതുവഴി സന്തോഷത്തോടെയും സമാധാനത്തോടെയും ഉത്തരവാദിത്വത്തോടെയും ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ഥി പ്രതിനിധി പി.ബി. ഡേവിഡിന് ദീപിക ദിനപത്രത്തിന്റെ കോപ്പി ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ കൈമാറിക്കൊണ്ടാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍ മോണ്‍ വില്‍സണ്‍ ഈരത്തറ അനുഗ്രഹപ്രഭാഷണം നടത്തി. ദീപിക എഡിറ്റിംഗ് കോഡിനേറ്റര്‍ ഫാ. റിന്റോ പയ്യപ്പിള്ളി ആമുഖപ്രഭാഷണം നടത്തി. സ്കൂള്‍ ലീഡര്‍ എം.ജെ. ദേവസൂര്യ വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എംപിടിഎ അംഗം അനു ജോണ്‍, ഡിഎഫ്സി രൂപത പ്രസിഡന്റ് ജോസഫ് വാസുപുരത്തുകാരന്‍, കത്തീഡ്രല്‍ ട്രസ്റ്റി തോമസ് തൊകലത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഹെഡ്മിസ്ട്രസ് റീജ ജോസ് സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് കെ.പി. ലിറ്റി നന്ദിയും പറഞ്ഞു. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍, പള്ളിപ്പാട്ട് ചെമ്പന്‍ ഡേവിസ് എന്നിവരാണ് സ്കൂളിലേക്ക് പത്രം സ്പോണ്സര് ചെയ്തിരിക്കുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങി കരൂപ്പടന്ന പാലം; പുനര്‍നിര്‍മാണം ഇനിയും അനിശ്ചിതത്വത്തില്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന്റെ കോളജ് ഗീതം പുനരാവിഷ്ക്കരണം നടത്തി
ബസ് സ്റ്റാന്‍ഡ് റോഡില്‍ സ്ലാബ് തകര്‍ച്ചയില്‍; വന്‍ അപകട ഭീഷണിയെന്ന് നാട്ടുകാര്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ബിരുദദാന ചടങ്ങ് എറുഡിറ്റോ 2026 സംഘടിപ്പിച്ചു
ഗാര്‍ഹിക പീഡന കേസ്: എ.ആര്. ശ്രീകുമാറിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സിപിഎം പ്രതിഷേധം
സംസ്ഥാന പുരസ്കാര ജേതാവിന് അപൂര്‍വ ആദരം; കെഎസ്ഇബി ട്രാന്‍സ്ഫോര്‍മര്‍ ഇനി ഡാവിഞ്ചി ട്രാന്‍സ്ഫോര്‍മര്‍