ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന്റെ കോളജ് ഗീതം പുനരാവിഷ്ക്കരണം നടത്തി
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ വേള്‍ഡ് മ്യൂസിക് ഡേ യോടനുബന്ധിച്ച് പൂര്‍വ വിദ്യാര്‍ഥിനി സംഘടനയും കോളജ് മ്യൂസിക് ക്ലബും സംയുക്തമായി സംഘടിപ്പിച്ച കോളജ് ഗീതം പുനരാവിഷ്ക്കരണ ചടങ്ങ് പ്രശസ്ത കവിയും സിനിമാഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ വേള്‍ഡ് മ്യൂസിക് ഡേ യോടനുബന്ധിച്ച് പൂര്‍വ്വ വിദ്യാര്‍ഥിനി സംഘടനയും കോളജ് മ്യൂസിക് ക്ലബും സംയുക്തമായി കോളജ് ഗീതം പുനരാവിഷ്ക്കരണം നടത്തി. പ്രശസ്ത കവിയും സിനിമാഗാന രചയിതാവുമായ റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. 1989ല്‍ കോളജ് സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് കോളജ് മലയാള വകുപ്പ് മേധാവി പ്രഫ. മറിയാമ്മ ഫിലിപ്പ് എഴുതി, പ്രശസ്ത സംഗീത സംവിധായകന് വിദ്യാധരന് മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ കോളജ് ഗീതം ആണ് അത്യന്താധുനിക സാങ്കേതിക മികവില്‍ വീണ്ടും രംഗത്തെത്തിച്ചത്. അലുമിന അസോസിയേഷന് എക്സി.
അംഗങ്ങള്‍ മായാലക്ഷ്മിയുടെ നേതൃത്വത്തില്‍ കര്‍ണാനന്ദകരവും പ്രൗഢവുമായ കോളജ് ഗീതം കോളജ് വിദ്യാര്‍ഥിനികളും പൂര്‍വ്വ വിദ്യാര്‍ഥിനികളും അധ്യാപകരും ചേര്‍ന്ന് സ്റ്റേജില്‍ അവതരിപ്പിച്ച് ചടങ്ങ് മനോഹരമാക്കി. പരിപാടിയില്‍ 1989 ല്‍ ഈ ഗാനത്തിന്റെ വരികളെഴുതിയ പ്രഫസര്‍ മറിയാമ്മ ഫിലിപ്പിനെയും ആ വരികളെ രംഗത്ത് എത്തിക്കാന്‍ അക്ഷീണ പരിശ്രമം നടത്തിയ മുന്‍ എംപിയും എംഎല്‍എയുമായ പ്രഫസര്‍ സാവിത്രി ലക്ഷ്മണനേയും ആദരിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബ്ലെസി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. എലിസബത്ത് പോള്‍ കോളജ് ഗീതത്തിന്റെ ചരിത്രത്തെ സംബന്ധിച്ച് വിവരണം നല്കി. അലുമിന പ്രസിഡന്റ് ടെസി വര്‍ഗീസ് സ്വാഗതവും മ്യൂസിക് ക്ലബ് കോര്‍ഡിനേറ്റര്‍ മേരി ജിസ്ബി നന്ദിയും പറഞ്ഞു
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങി കരൂപ്പടന്ന പാലം; പുനര്‍നിര്‍മാണം ഇനിയും അനിശ്ചിതത്വത്തില്‍
ബസ് സ്റ്റാന്‍ഡ് റോഡില്‍ സ്ലാബ് തകര്‍ച്ചയില്‍; വന്‍ അപകട ഭീഷണിയെന്ന് നാട്ടുകാര്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ബിരുദദാന ചടങ്ങ് എറുഡിറ്റോ 2026 സംഘടിപ്പിച്ചു
ഗാര്‍ഹിക പീഡന കേസ്: എ.ആര്. ശ്രീകുമാറിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സിപിഎം പ്രതിഷേധം
സംസ്ഥാന പുരസ്കാര ജേതാവിന് അപൂര്‍വ ആദരം; കെഎസ്ഇബി ട്രാന്‍സ്ഫോര്‍മര്‍ ഇനി ഡാവിഞ്ചി ട്രാന്‍സ്ഫോര്‍മര്‍
ശബ്ദമില്ലാത്തവരുടെ ശബ്ദമാണ് ദീപിക: ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍