സ്നേഹിക്കുക, ജീവിക്കുക, നയിക്കുക; കെസിവൈഎം ഇരിങ്ങാലക്കുട രൂപതയുടെ 2026 പ്രവര്‍ത്തന വര്‍ഷ ലോഗോ പ്രകാശനം
കെസിവൈഎം ഇരിങ്ങാലക്കുട രൂപതയുടെ 2026 പ്രവര്‍ത്തന വര്‍ഷ ലോഗോ പ്രകാശനം സനീഷ് കുമാര്‍ ജോസഫ് എംഎല്‍എയും ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ആന്റു ആലപ്പാടനും ചേര്‍ന്ന് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: യുവജനശക്തിയെ വിശ്വാസത്തിലും നേതൃത്വപാടവത്തിലും സേവനമനോഭാവത്തിലും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യവുമായി കെസിവൈഎം ഇരിങ്ങാലക്കുട രൂപതയുടെ 2026ലെ പ്രവര്‍ത്തന വര്‍ഷ ലോഗോ പ്രകാശനം ചെയ്തു. ചാലക്കുടി നിയോജക മണ്ഡലം എംഎല്‍എ സനീഷ് കുമാര്‍ ജോസഫും ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ആന്റു ആലപ്പാടനും ചേര്‍ന്ന് ലോഗോ പ്രകാശനം നിര്‍വഹിച്ചു.
കെസിവൈഎം സംസ്ഥാന സമിതി പ്രസിഡന്റ് ഷിബിന്‍ ഷാജി, ജനറല്‍ സെക്രട്ടറി കാസി പൂപ്പന്‍, സംസ്ഥാന ഡയറക്ടര്‍ ഫാ. ഡിറ്റോ കൂള, ചാലക്കുടി ഇടവക വികാരി ഫാ. വര്‍ഗീസ് പാത്താടന്‍, ഇരിങ്ങാലക്കുട രൂപത ചെയര്മാന് സിബിന് പൗലോസ്, വൈസ് ചെയര്‍പേഴ്സണ്‍ മരിയ വിന്‍സെന്റ്, ജനറല്‍ സെക്രട്ടറി ജിതിന് ആന്റണി, ജോയിന്റ് സെക്രട്ടറി ആഷ്ന നോബി, ട്രഷറര്‍ എം.ബി. ആല്ബിന്, വനിതാ വിംഗ് കോ ഓര്‍ഡിനേറ്റര്‍ മരിയ ജോണി എന്നിവര്‍ സന്നിഹിതരായിരുന്നു.
സ്നേഹിക്കുക, ജീവിക്കുക, നയിക്കുക എന്ന ആശയത്തെ മുന്‍നിര്‍ത്തി ആവിഷ്കരിച്ചിരിക്കുന്ന 2026 ലെ പ്രവര്‍ത്തന വര്‍ഷം പരസ്പര സ്നേഹത്തിലും ഐക്യത്തിലും വളര്‍ന്ന് സമൂഹത്തിന് മാതൃകയാകുന്ന ഓജസുറ്റ യുവജനതയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്നേറുന്നത്. യുവജനങ്ങളെ വിശ്വാസത്തിലും നേതൃത്വപാടവത്തിലും സേവനമനോഭാവത്തിലും വളര്‍ത്തി ഒരുമയുടെ ശക്തിയോടെ മുന്നേറുന്ന കൂട്ടായ്മയായി രൂപപ്പെടുത്തുക എന്നതാണ് പ്രവര്‍ത്തന വര്‍ഷത്തിന്റെ പ്രധാന ലക്ഷ്യം.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

അമ്മന്നൂര്‍ ഗുരുകുലത്തില്‍ ഗുരുസ്മൃതി
നാലമ്പല തീര്‍ഥാടനം; ഭക്തര്‍ക്കായി സമഗ്ര ഒരുക്കം: എല്ലാ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് മന്ത്രി
രാമന്‍കുളം പള്ളിക്കാട് റോഡിന്റെ ശോചനീയാവസ്ഥ; ബിജെപി പൊറത്തിശേരി ഏരിയ കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി
ഇരിങ്ങാലക്കുട സേവാഭാരതി 18 ാമത് വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു
അപകടഭീഷണിയായി ഉപയോഗശൂന്യമായ പൊതുകിണര്‍
നവചേതന വയോജന വേദിയുടെ ആഭിമുഖ്യത്തില്‍ വയോജന സംരക്ഷണ ബോധവത്ക്കണ ക്ലാസ് സംഘടിപ്പിച്ചു