ബസ് കാത്തിരിപ്പുകേന്ദ്രം വായനശാലയായി; വായനാദിനത്തില്‍ വേറിട്ട മാതൃകയുമായി പറുദീസ റിട്ടയര്‍മെന്റ് ലിവിംഗ് ഹോംസ്
പരിയാരം പഞ്ചായത്തിലെ വേളൂക്കര സായിവിന്റെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ ഒരുക്കിയ വായനശാല പഞ്ചായത്ത് പ്രസിഡന്റ് ഷാജി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു. ചടങ്ങില്‍ പങ്കെടുത്ത വിശിഷ്ടാതിഥികള്‍ പുസ്തകങ്ങള്‍ വായിക്കുന്നു.
ഇരിങ്ങാലക്കുട: യാത്രകളുടെ തിരക്കിനിടയില്‍ വെറുതെ കടന്നുപോകുന്ന കാത്തിരിപ്പുസമയങ്ങളെ അറിവിന്റെ നിമിഷങ്ങളാക്കി മാറ്റി വേറിട്ട മാതൃക സൃഷ്ടിച്ചിരിക്കുകയാണ് പരിയാരം പഞ്ചായത്തിലെ 14ാം വാര്‍ഡ്. വായനാദിനത്തോടനുബന്ധിച്ച് വേളൂക്കര സായിവിന്റെ സ്റ്റോപ്പില്‍ പുതുതായി നിര്‍മിച്ച ബസ് കാത്തിരിപ്പുകേന്ദ്രം ഇനി ഒരു ചെറുവായനശാല കൂടിയാണ്. പറുദീസ റിട്ടയര്‍മെന്റ് ലിവിംഗ് ഹോംസ് 2.5 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ചു നല്കിയ ബസ് കാത്തിരിപ്പുകേന്ദ്രമാണ് വാര്‍ഡ് മെമ്പര്‍ വി.എം.
ടെന്‍സന്റെ ആശയത്തില്‍ അറിവിന്റെ ഇടമായി മാറിയത്. കാത്തിരിപ്പുകേന്ദ്രത്തിന്റെ പിന്‍ഭാഗത്ത് പ്രത്യേക പുസ്തകഷെല്ഫ് ഒരുക്കി, വിവിധ വിഭാഗങ്ങളിലായി 300ഓളം പുസ്തകങ്ങള്‍ ശേഖരിച്ചാണ് വായനശാല സജ്ജമാക്കിയത്. ബസ് വരാന്‍ കാത്തുനില്ക്കുന്ന യാത്രക്കാര്‍ക്ക് സമയം ചെലവഴിക്കാനുള്ള ഒരു മാര്‍ഗം മാത്രമല്ല ഇത്. ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തി വീട്ടിലേക്ക് കൊണ്ടുപോയി വായിക്കാനും സൗകര്യമുണ്ട്. യാത്രയും വായനയും ഒരുമിപ്പിക്കുന്ന ഈ സംരംഭം പ്രദേശവാസികളില്‍ വലിയ സ്വീകാര്യത നേടിക്കഴിഞ്ഞു. വായനാശാലയുടെയും ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷാജി ജോസഫ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ജിപ്സി ജെയ്റ്റസ് വായനാദിന സന്ദേശം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കല്പറമ്പ് ബിവിഎം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മെറിറ്റ് ഡേ ആഘോഷിച്ചു
വിശുദ്ധ തോമസ് മൂര്‍ ദിനാചരണം നടത്തി
ദീപിക നമ്മുടെ ഭാഷാ പദ്ധതി താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ യുപി സ്കൂളില്‍
ഇരിങ്ങാലക്കുട കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്തില്‍ ആദരം സംഘടിപ്പിച്ചു
കാറളം സര്‍വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാര്‍ഡ് നല്കി
ഇരട്ട സ്വര്‍ണവുമായി ദേശീയ ചാമ്പ്യനായി കോണത്തുകുന്ന് സ്വദേശി ഷമീലുദ്ദീന്‍