പൊറത്തൂച്ചിറ മാലിന്യവിമുക്തമാക്കണം; കേരള കര്‍ഷക സംഘം ഏരിയ സമ്മേളനം
കേരളകര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയ സമ്മേളനം കര്‍ഷക സംഘം ജില്ലാ സെക്രട്ടറി പി.കെ. ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: നഗരസഭയില്‍ പൊറത്തിശേരിയില്‍ സ്ഥിതി ചെയ്യുന്ന പൊറത്തൂച്ചിറ മാലിന്യ വിമുക്തമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരളകര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയ സമ്മേളനം നഗരസഭ അധികാരികളോട് ആവശ്യപ്പെട്ടു. സമ്മേളനം കര്‍ഷക സംഘം ജില്ലാ സെക്രട്ടറി പി.കെ. ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എം. ബാലാജി സംഘടന റിപ്പോര്‍ട്ടും ഏരിയ സെക്രട്ടറി ടി.ജി. ശങ്കരനാരായണന് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ.ജെ. ജോണ്സണ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.
ജില്ലാ ട്രഷറര്‍ ടി.എ. രാമകൃഷ്ണന്, സിപിഎം ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാര്‍, ടി.എസ്. സജീവന് മാസ്റ്റര്‍, ലേഖ ഷാജന്, എന്‍.കെ. അരവിന്ദാക്ഷന്, എം.ബി. രാജു മാസ്റ്റര്‍, ജിനരാജ് ദാസ്, ചന്ദ്രിക സുധാകരന്, ആല്.എല്‍. ജീവന്‍ലാല്‍, ഡോ. കെ.പി. ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ടി.എസ്. സജീവന് മാസ്റ്റര്‍ (പ്രസിഡന്റ്), എം.ബി. രാജു മാസ്റ്റര്‍, കെ.വി. ജിനാരാജ് ദാസ് (വൈസ് പ്രസിഡന്റുമാര്‍) ടി.ജി. ശങ്കരനാരായണന് (സെക്രട്ടറി), എം. നിഷാദ്, ലേഖ ഷാജന് (ജോയിന്റ് സെക്രട്ടറിമാര്‍), ഡോ.കെ.പി. ജോര്‍ജ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കല്പറമ്പ് ബിവിഎം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മെറിറ്റ് ഡേ ആഘോഷിച്ചു
വിശുദ്ധ തോമസ് മൂര്‍ ദിനാചരണം നടത്തി
ദീപിക നമ്മുടെ ഭാഷാ പദ്ധതി താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ യുപി സ്കൂളില്‍
ഇരിങ്ങാലക്കുട കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്തില്‍ ആദരം സംഘടിപ്പിച്ചു
കാറളം സര്‍വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാര്‍ഡ് നല്കി
ഇരട്ട സ്വര്‍ണവുമായി ദേശീയ ചാമ്പ്യനായി കോണത്തുകുന്ന് സ്വദേശി ഷമീലുദ്ദീന്‍