സ്കൂളില്‍ സംഗീത മാമാങ്കം; ഫഌവഴ്സ് ടോപ് സിംഗര്‍ ഫെയിം ഉള്‍പ്പടെയുള്ള ബാന്‍ഡിന്റെ മിന്നുന്ന പ്രകടനം
ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച മ്യൂസിക് ബാന്‍ഡ് മെഗാ ഷോയില്‍ നിന്ന്.
ഇരിങ്ങാലക്കുട: ഡോണ്‍ ബോസ്കോ സ്കൂളില്‍ നടന്ന ഫഌവഴ്സ് ടോപ് സിംഗര്‍ ഫെയിം കലാകാരന്മാരടങ്ങിയ മ്യൂസിക് ബാന്‍ഡ് മെഗാ ഷോ കുട്ടികള്‍ക്ക് അവിസ്മരണീയ അനുഭവമായി. കേരളത്തിന്റെ പ്രിയ കീബോര്‍ഡിസ്റ്റ് ബാലഭാസ്ക്കറിന്റെ ടീമില്‍ പ്രവര്‍ത്തിച്ചിട്ടുള്ള റിജിത് ജോര്‍ജ് ആണ് കീബോര്‍ഡ് കൈകാര്യം ചെയ്തത്.
ബാന്‍ഡ് അംഗങ്ങള്‍: കീബോര്‍ഡുകള്‍ രജിത് ജോര്‍ജ്, ലീഡ് ഗിറ്റാര്‍: കമല്‍, ബാസ് ഗിത്താര്‍: റെസ്റ്റിന്, ഡ്രംസ്: ആശിഷ്, താളവാദ്യങ്ങള്‍: പ്രവീണ്‍ രാജ്, ആലാപനം: ദിനൂപ്, വയലിന്: മിസ്റ്റര്‍ ജ്യോതിസ്, ശബ്ദം: ജിതിന് ജെയിംസ് ദിനൂപിന്റെ ഗാനവും കമലിന്റെ ഗിറ്റാര്‍ മാജിക്കും റിജിത്തിന്റെ കീബോര്‍ഡ് വൈദഗ്ധ്യവും വിദ്യാര്‍ഥികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു. വയലിന്, ഡ്രംസ്, പെര്ക്കഷന് എന്നിവയുടെ സംയോജനം സ്കൂള്‍ അങ്കണം സംഗീതോത്സവമാക്കി മാറ്റി. ഡോണ്‍ ബോസ്കോ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഷിനോ കളപ്പുരക്കല്‍ സ്വാഗതവും സ്കൂള്‍ ഹെഡ് ഗേള്‍ ആഗ്നസ് ജോജോ നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഊരകം സ്റ്റാര്‍ ക്ലബ് വാര്‍ഷികവും വിദ്യാഭ്യാസ പുരസ്കാര സമര്‍പ്പണവും നടത്തി
എസ്എസ്എല്‍സി, പ്ലസ് ടു വിജയികള്‍ക്ക് അനുമോദനവും കരിയര്‍ ഗൈഡന്‍സ് ക്ലാസും സംഘടിപ്പിച്ചു
പടിയൂര്‍ പഞ്ചായത്തില്‍ കാട്ടുപന്നിയെ വെടിവച്ചുകൊന്നു
നെടുമ്പാശ്ശേരിയില്‍ നടന്ന വാഹനാപകടത്തില്‍ കരുവന്നൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു
കേരള ബഡ്ജറ്റില്‍ പ്രവാസികള്‍ക്ക് അവഗണന; കേരള പ്രവാസി സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി പ്രതിഷേധം നടത്തി
ജനദ്രോഹ നയങ്ങള്‍ക്കെതിരെ രാഷ്ട്രീയ ജനതാദള്‍ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി ധര്‍ണ നടത്തി