കത്തോലിക്ക കോണ്‍ഗ്രസ് കുടുംബസംഗമം നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയിലെ കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കുടുബസംഗമം രൂപത ഡയറക്ടര്‍ ഫാ. ലിജു മഞ്ഞപ്രക്കാരന്‍ ഉദ്ഘാടനം ചെയ്യുന്നു.
കരുവന്നൂര്‍: കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയിലെ കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ സ്വര്‍ഗീയ മധ്യസ്ഥനായ വിശുദ്ധ തോമസ് മൂറിന്റെ തിരുനാളും സംഘടനയുടെ വാര്‍ഷികവും വിവിധ പരിപാടികളോടെ നടത്തി. തിരുനാള്‍ ദിവ്യബലിക്ക് യൂണിറ്റ് ഡയറക്ടര്‍ ഫാ. ഡേവിസ് കല്ലിങ്ങല്‍ കാര്‍മികത്വം വഹിച്ചു. വാര്‍ഷിക സമ്മേളനവും അംഗങ്ങളുടെ ഫാമിലി മീറ്റും രൂപത ഡയറക്ടര്‍ ഫാ. ലിജു മഞ്ഞപ്രക്കാരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസഫ് തെക്കൂടന്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ഡയറക്ടര്‍ ഫാ. ഡേവിസ് കല്ലിങ്ങല്‍ മുഖ്യപ്രഭാഷണം നടത്തി. പള്ളി കൈക്കാരന് ലൂയിസ് തറയില്‍, ജനറല്‍ സെക്രട്ടറി റാഫേല്‍ പെരുമ്പുള്ളി, വൈസ് പ്രസിഡന്റ് ഷാബു വിതയത്തില്‍, കണ്‍വീനര്‍ ക്ലീറ്റസ് ഇലഞ്ഞിക്കല്‍ എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വിദ്യാര്‍ഥികള്‍ തന്നെ പരിശീലകര്‍; ക്രൈസ്റ്റ് കോളജില്‍ ഏണ് വൈല് ലേണ്‍ പദ്ധതിക്ക് തിളക്കം
വെള്ളാനി സെന്റ് ഡൊമിനിക് സ്കൂളില്‍ ലഹരിവിരുദ്ധ ദിനം ആചരിച്ചു
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ ദുക്റാന തിരുനാളിന് കൊടികയറി
ഓപ്പറേഷന് തൂഫാന്; കുട്ടികള്‍ക്കും മറ്റും വില്‍പ്പന നടത്തുന്നതിനായി നിരോധിത പുകയില ഉത്പന്നങ്ങള്‍ സൂക്ഷിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ ക്യാമ്പയിന് തുടക്കമായി
സിഐഎസ്സിഇ ഡി സോണ്‍ നീന്തല്‍ മത്സരം: ഡോണ്‍ബോസ്കോ സെന്‍ട്രല്‍ സ്കൂളിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്