വിദ്യാര്‍ഥികള്‍ തന്നെ പരിശീലകര്‍; ക്രൈസ്റ്റ് കോളജില്‍ ഏണ് വൈല് ലേണ്‍ പദ്ധതിക്ക് തിളക്കം
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ഐക്യുഎസിയുടെ ഏണ് വൈല് ലേണ്‍ സംരംഭത്തിന്റെ ഭാഗമായി നടപ്പാക്കിയ ആശയവിനിമയ, സോഫ്റ്റ് സ്കില്‍ പരിശീലന പദ്ധതിയില്‍ പങ്കെടുത്തവര്‍.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ ഐക്യുഎസിയുടെ ഏണ് വൈല് ലേണ്‍ സംരംഭത്തിന്റെ ഭാഗമായി നടപ്പാക്കിയ ആശയവിനിമയ, സോഫ്റ്റ് സ്കില്‍ പരിശീലന പദ്ധതിയില്‍ പങ്കെടുത്ത വിദ്യാര്‍ഥി പരിശീലകരെ പ്രശംസാപത്രങ്ങള്‍ നല്കി ആദരിച്ചു. കാമ്പസില്‍ നടന്ന പ്രത്യേക ചടങ്ങില്‍ പരിശീലകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കാമ്പസിലെ മൊത്തം വിദ്യാര്‍ഥികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 36 പരിശീലകരാണ് ഈ പദ്ധതിക്കായി പ്രവര്‍ത്തിച്ചത്.
ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള പരിശീലകര്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ നയിച്ചു. സമഗ്രമായ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും പരിശീലനത്തിനും ശേഷം 352 മണിക്കൂര്‍ നീണ്ട സെഷനുകളാണ് ഇവര്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. പരിശീലകരെ പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ ആദരിച്ചു. വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. അനില്‍ കുമാര്‍, ഡോ. സേവ്യര്‍ ജോസഫ്, എച്ച്ആര്‍ കോ ഓര്‍ഡിനേറ്റര്‍ പ്രഫ. ഷീബ വര്‍ഗീസ്, ഐക്യുഎസി കോ ഓര്‍ഡിനേറ്റര്‍ ഡോ. കെ.ജി. ഷിന്റോ, സ്റ്റാഫ് കോ ഓര്‍ഡിനേറ്റര്‍ പ്രഫ. ലിസ് മെറിന് പീറ്റര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വെള്ളാനി സെന്റ് ഡൊമിനിക് സ്കൂളില്‍ ലഹരിവിരുദ്ധ ദിനം ആചരിച്ചു
കത്തോലിക്ക കോണ്‍ഗ്രസ് കുടുംബസംഗമം നടത്തി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ ദുക്റാന തിരുനാളിന് കൊടികയറി
ഓപ്പറേഷന് തൂഫാന്; കുട്ടികള്‍ക്കും മറ്റും വില്‍പ്പന നടത്തുന്നതിനായി നിരോധിത പുകയില ഉത്പന്നങ്ങള്‍ സൂക്ഷിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ ക്യാമ്പയിന് തുടക്കമായി
സിഐഎസ്സിഇ ഡി സോണ്‍ നീന്തല്‍ മത്സരം: ഡോണ്‍ബോസ്കോ സെന്‍ട്രല്‍ സ്കൂളിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്