പടിയൂരിലെ ചേനഗ്രാമം പദ്ധതി; കാട്ടുപന്നികള്‍ നശിപ്പിക്കുന്നു
പടിയൂര്‍ പഞ്ചായത്തില്‍ ചേനക്കൃഷി കാട്ടുപന്നികള്‍ നശിപ്പിച്ച നിലയില്‍.
ഒരു പന്നിയെ വെടിവെച്ചുകൊന്നു
പടിയൂര്‍: പഞ്ചായത്തില്‍ ചേനഗ്രാമം പദ്ധതിപ്രകാരം കര്‍ഷകര്‍ നട്ടുവളര്‍ത്തിയിരുന്ന ചേന കടയോടെ കാട്ടുപന്നികള്‍ പിഴുതെറിയുന്നു. 2025 26 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ചേനഗ്രാമം പദ്ധതി ആരംഭിച്ചത്. പഞ്ചായത്തിലെ 300 ലേറെ കര്‍ഷകര്‍ക്കാണ് 25 കിലോ വീതം ചേന കൃഷിചെയ്യാനായി നല്‍കിയത്. മൂന്നടിയോളം ഉയരത്തിലെത്തിയ ചേനകളാണ് കടയോടെ പിഴുതെറിഞ്ഞ് നശിപ്പിക്കുന്നത്. രാത്രി കൂട്ടമായി എത്തുന്ന പന്നികള്‍ നട്ടുവളര്‍ത്തിയ ചേനയും മറ്റ് വിളകളുമെല്ലാം നശിപ്പിക്കുകയാണെന്ന് കര്‍ഷകര്‍ പറഞ്ഞു. പടിയൂര്‍ പഞ്ചായത്തില്‍ എടതിരിഞ്ഞി മേഖലയില്‍ കുറേക്കാലമായി പന്നിശല്യം രൂക്ഷമാണ്.
ഒന്ന്, രണ്ട്, മൂന്ന്, നാല്, 13 വാര്‍ഡുകളായ എടതിരിഞ്ഞി, ചെട്ടിയാല്‍ നോര്‍ത്ത്, മങ്കാട്ടില്‍, പോത്താനി, ചെട്ടിയാല്‍ സൗത്ത് എന്നീ വാര്‍ഡുകളിലാണ് കാട്ടുപന്നികള്‍ വ്യാപകമായി കൊള്ളി, വാഴ, ചേന, ചേമ്പ് തുടങ്ങിയ വിളകള്‍ നശിപ്പിക്കുന്നത്. മാടുകളെ ആക്രമിക്കുന്നതും പതിവാണ്. കാട്ടുപന്നികളിലൊന്നിനെ കഴിഞ്ഞ ദിവസം അംഗീകൃത ഷൂട്ടര്‍ എം.എം. മുഹമ്മദ് റഷീദ് പഞ്ചായത്തംഗങ്ങളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവില്‍ വെടിവെച്ചുകൊന്നു. വിളകള്‍ നശിപ്പിക്കുകയും ജനങ്ങള്‍ക്ക് ഭീഷണിയാകുകയും ചെയ്ത സാഹചര്യത്തിലാണ് പന്നിയെ വെടിവെച്ചുകൊന്നത്. പകല്‍ ഇവയെ അധികം കാണാന്‍ കഴിയില്ലെന്നും രാത്രിയാണ് ഇവ കൂട്ടത്തോടെ കൃഷിയിടങ്ങളിലിറങ്ങി വിളകള്‍ നശിപ്പിക്കുന്നതെന്നും കര്‍ഷകര്‍ പറഞ്ഞു. വരുംദിവസങ്ങളിലും കാട്ടുപന്നികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണന് പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തൃശൂര്‍ റൂറല്‍ പോലീസും ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബും ചേര്‍ന്ന് പെനാല്‍റ്റി ഷൂട്ട് ഔട്ട് സംഘടിപ്പിച്ചു
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ ലഹരി വിരുദ്ധ ദിനം ആചരിച്ചു
ലഹരിക്കെതിരെ കൈ കോര്‍ത്ത് എടതിരിഞ്ഞി സെന്റ് മേരീസ് വിദ്യാര്‍ഥികള്‍
ലഹരി വിരുദ്ധ ദിനാചരണം; തൃശൂര്‍ റൂറല്‍ പോലീസിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ റാലി
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു
മഹിളാഐക്യവേദി തൃശൂര്‍ ജില്ലാ കമ്മിറ്റി ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസും ഒപ്പ് ശേഖരണവും നടത്തി