അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തൃശൂര്‍ റൂറല്‍ പോലീസും ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബും ചേര്‍ന്ന് പെനാല്‍റ്റി ഷൂട്ട് ഔട്ട് സംഘടിപ്പിച്ചു
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തൃശൂര്‍ റൂറല്‍ പോലീസും ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബും ചേര്‍ന്ന് സംഘടിപ്പിച്ച പെനാല്‍റ്റി ഷൂട്ട് ഔട്ട് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐപിഎസ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഓപ്പറേഷന് തൂഫാന് പദ്ധതിയുടെ ഭാഗമായി തൃശൂര്‍ റൂറല്‍ ജില്ലാ പോലീസും ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബും സംയുക്തമായി തൂഫാന് ഗോള്‍ ഓരോ ഗോളും ലഹരിക്കെതിരെ എന്ന സന്ദേശമുയര്‍ത്തി പെനാല്‍റ്റി ഷൂട്ട് ഔട്ട് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട സാന്റിയാഗോ ക്ലബില്‍ വച്ച് നടന്ന പെനാല്‍റ്റി ഷൂട്ട് ഔട്ട് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐപിഎസ് ഉദ്ഘാടനം ചെയ്തു.
സമൂഹത്തില്‍ പ്രത്യേകിച്ച് യുവജനങ്ങളില്‍ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും കായികമേഖലയിലൂടെ ലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്. പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസിലെയും ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിലെയും അംഗങ്ങള്‍ ആവേശപൂര്‍വം പങ്കെടുത്തു. മത്സരത്തോടനുബന്ധിച്ച് ലഹരിക്കെതിരായ ബോധവത്കരണവും നടത്തി. തുടര്‍ന്ന് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസിലെയും ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിലെയും അംഗങ്ങള്‍ സൗഹൃദ ഫുട്ബോള്‍ മത്സരവും നടത്തി. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എന്‍.എസ്. സലീഷ്, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി കെ. അബ്ദുല്‍ സലാം, ഇരിങ്ങാലക്കുട ഡിവൈഎസ്പി എം. സന്തോഷ് കുമാര്‍, ഡിസിആര്‍ബി ഡിവൈഎസ്പി റഫീഖ് എന്നിവര്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ ലഹരി വിരുദ്ധ ദിനം ആചരിച്ചു
ലഹരിക്കെതിരെ കൈ കോര്‍ത്ത് എടതിരിഞ്ഞി സെന്റ് മേരീസ് വിദ്യാര്‍ഥികള്‍
ലഹരി വിരുദ്ധ ദിനാചരണം; തൃശൂര്‍ റൂറല്‍ പോലീസിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ റാലി
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു
മഹിളാഐക്യവേദി തൃശൂര്‍ ജില്ലാ കമ്മിറ്റി ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസും ഒപ്പ് ശേഖരണവും നടത്തി
ആളൂരില്‍ പോലീസ് ജീപ്പിടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവം; പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു