ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണം; പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികളുടെ സമരം തുടരുന്നു
ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികള്‍ നടത്തുന്ന പ്രതിഷേധ പരിപാടിയില്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ പ്രസംഗിക്കുന്നു.
പൊറത്തിശേരി: ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പ് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികള്‍ നടത്തിവരുന്ന പ്രതിഷേധം 11 ാം വാരത്തിലേക്ക് കടന്നു. പ്രമുഖസാംസ്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ വി.വി. രാജന്‍മാസ്റ്റര്‍ എകദിന ഉപവാസസമരം ഉദ്ഘാടനം ചൊയ്തു. സി.ജി. ഷാബു അധ്യക്ഷത വഹിച്ചു. അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ, മുന്‍ കെപിസിസി അംഗം ഐ.കെ. ശിവഞ്ജാനം, ഡോ. സോണി ജോണ്‍, നഗരസഭാ കൗണ്‍സിലര്‍ സിന്ധു ഗിരീഷ്കുമാര്‍, സി.ജി. പുരുഷോത്തമന് മാസ്റ്റര്‍, അഡ്വ. ജിഷ ജോബി, കുമാരന് പെരിങ്ങാട്ട്, എം.ജി. സുഗുണന് എന്നിവര്‍ സംസാരിച്ചു.
ജോജി ചന്ദ്രശേഖരന് സ്വാഗതവും രഞ്ജിത്ത് മാസ്റ്റര്‍ നന്ദിയും രേഖപ്പെടുത്തി. സമാപനസമ്മേളനം സിപിഎം എരിയ കമ്മിറ്റി അംഗം വി.കെ. രാജുമാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ സി.സി. ഷിബിന്‍, ലോക്കല്‍ കമ്മിറ്റി അംഗം പി.കെ. സുരേഷ്, ബൈജു ഇല്ലിക്കല്‍, അശോകാ കളരിക്കല്‍ എന്നിവര്‍ സംസാരിച്ചു. പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്നതുമായ ഈ അനധികൃത മദ്യശാല ഉടന്‍ നീക്കം ചെയ്യണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു